Gulf

ഗള്‍ഫ് നാടുകള്‍ തണുത്ത് വിറയ്ക്കുന്നു, സൗദിയില്‍ തണുപ്പ് മാറ്റാന്‍ തീയിട്ടയാള്‍ മരിച്ചു

സൗദിയില്‍ താമസ സ്ഥലത്ത് പെയിന്റ് ടിന്നില്‍ തീയിട്ട ശേഷം ഉറങ്ങാന്‍ പോയ മലയാളിയാണ് പുക ശ്വസിച്ച് മരിച്ചത്.

ബുദാബി :  ഗള്‍ഫ് രാജ്യങ്ങളില്‍ തണുത്ത കാലാവസ്ഥ തുടരുന്നു. ഖത്തര്‍ ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ പകല്‍ താപനില 20 ഡിഗ്രിയില്‍ താഴെയാണ്.

സൗദിയിലെ ഖമീസ് മുഷ് യത് പ്രവിശ്യയില്‍ കടുത്ത തണുപ്പിനെ തുടര്‍ന്ന് മുറിയില്‍ പെയിന്റു ടിന്നില്‍ തീ കൂട്ടിയ ശേഷം കിടന്നുറങ്ങിയ മലയാളി യുവാവ് വിഷ പുക ശ്വസിച്ച് മരിച്ചു.

പത്തനം തിട്ട സ്വദേശി സുഭാഷ് (41) ആണ് മരിച്ചത്. കൊടും തണുപ്പിനെ തുടര്‍ന്നാണ് സുഭാഷ് മുറിക്കുള്ളില്‍ പെയിന്റു ടിന്നില്‍ കല്‍ക്കരി കത്തിച്ച് തീയിട്ട ശേഷം ഉറങ്ങാന്‍ പോയത്. അടച്ചിട്ട മുറിയില്‍ വിഷപ്പുക നിറഞ്ഞതിനെ തുടര്‍ന്ന് സുഭാഷ് മരണമടയുകയായിരുന്നു.

സ്വദേശി പൗരന്റെ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. തണുപ്പു കാലമായതിനാല്‍ മുറിയില്‍ തീ കത്തിച്ച് ചൂടുകായുക പതിവായിരുന്നു. രാവിലെയാണ് സുഭാഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനം തിട്ട തെങ്ങമം സ്വദേശിയായ സുഭാഷിിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. മൃതദേഹം നാട്ടിലെത്തിച്ചു.

യുഎഇയില്‍ കൂടിയ താപനില 16 നും 21 നും ഇടയിലാകുമെന്നും കുറഞ്ഞ താപനില ആറു ഡിഗ്രി വരെ താഴാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

റാസല്‍ ഖൈമയിലെ ജബല്‍ജെയ്‌സ് കൊടുമുടിയില്‍ പൂജ്യം ഡിഗ്രിയിലും താഴെ രേഖപ്പെടുത്തി.

ഖത്തറില്‍ അബു സംറയില്‍ ശനിയാഴ്ച രാവിലെ മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നു. മൈനസ് 2.4 ആണ് ഇവിടെ രേഖപ്പെടുത്തിയത്. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഏഴ് ഡിഗ്രിയായിരുന്നു. അന്തരീക്ഷ താപനില,

ബഹ്‌റൈനില്‍ തണുത്ത കാലാവസ്ഥയ്‌ക്കൊപ്പം ശക്തമായ തണുത്ത കാറ്റും വീശുന്നുണ്ട്. മണിക്കൂറില്‍ 55 മുതല്‍ 120 കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗത.

യുഎഇയിലും ഇതര ജിസിസി രാജ്യങ്ങളിലും പൊടിക്കാറ്റുമുണ്ട്. ഇതു മൂലം ദൂരക്കാഴ്ച കുറവാണ്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.