Home

മദ്യ ലഹരിയില്‍ തോട്ടില്‍ മുക്കിത്താഴ്ത്തി ; മകന്റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു

കോട്ടയം വൈകപ്രയാറില്‍  ഒഴുവില്‍ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനി (66)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ബൈജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യ ലഹരിയിലെത്തിയ മകന്‍ ബൈജു മന്ദാകിനിയെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദിച്ച തിന് ശേഷം അവരെ തോട്ടില്‍ മുക്കിത്താഴ്ത്തി

കോട്ടയം: കോട്ടയം വൈകപ്രയാറില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു. ഒഴുവില്‍ സുരേന്ദ്രന്റെ ഭാര്യ മന്ദാ കിനി(66) യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ബൈജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടു ത്തു.

മദ്യ ലഹരിയിലെത്തിയ മകന്‍ ബൈജു മന്ദാകിനിയെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദിച്ചതിന് ശേഷം അവ രെ തോട്ടില്‍ മുക്കിത്താഴ്ത്തി. മര്‍ദ്ദനത്തില്‍ ശ്വാസ തടസം നേരിട്ട മന്ദാകിനിയെ ആശുപത്രിയില്‍ എത്തിച്ചെ ങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

വൈകീട്ട് നാലോടെയാണ് സംഭവം. വീടിനടുത്തുള്ള വഴിയുമായി ബന്ധപ്പെട്ട തര്‍ക്കം അമ്മ യും മകനും തമ്മിലുണ്ടായിരുന്നു. ബൈജു മന്ദാകിനിയെ പല തവണ മര്‍ദ്ദനത്തിന് ഇരയാക്കി യിട്ടുണ്ട്. മകന്‍ അമ്മ യെ തോട്ടില്‍ ചവിട്ടി താഴ്ത്തുന്നതും മര്‍ദ്ദിക്കുന്നതും കണ്ട നാട്ടുകാരാണ് ഇ യാളെ പിടിച്ചു മാറ്റുകയും മന്ദാകി നിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തത്.

ആദ്യം വൈക്കം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്വാസതടസം അനുഭവപ്പെട്ടതിനെ തുട ര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല. ബൈജു വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം എസ്.പി അടക്കമുള്ള പൊലീസ് സംഘം സംഭവ സ്ഥല ത്തെത്തി അന്വേഷണം നടത്തി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

7 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.