മസ്‌ക്കറ്റ്: ഒമാനില്‍ ജല, വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചു. സബ്‌സിഡികള്‍ അര്‍ഹരായ സ്വദേശികള്‍ക്ക് മാത്രം പരിമിതപ്പെടുത്തണമെന്ന സാമ്പത്തിക പരിഷ്‌കരണ പദ്ധതിയിലെ നിര്‍ദേശ പ്രകാരമാണ് നടപടി. ജനുവരി ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഓരോ വര്‍ഷവും നിരക്കില്‍ വര്‍ധനവുണ്ടാകും.
വിദേശികളുടെ താമസയിടങ്ങളിലെ വൈദ്യുതി സബ്‌സിഡി 2023-ഓടെയും ജല സബ്‌സിഡി 2024-ഓടെയും പൂര്‍ണമായി ഒഴിവാക്കാനാണ് പദ്ധതി. ഈ മേഖലയിലെ എല്ലാ സബ്‌സിഡികളും 2025-ഓടെ പൂര്‍ണമായി ഒഴിവാക്കും. ഉപഭോക്താക്കളുടെ എണ്ണം ഉയരുന്നതനുസരിച്ച് സര്‍ക്കാരിന്റെ സാമ്പത്തിക ഭാരവും വര്‍ധിക്കുന്നത് കണക്കിലെടുത്താണ് സബ്‌സിഡി ഒഴിവാക്കുന്നത്.
വൈദ്യുതി, ജല വിതരണ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസന നിക്ഷേപത്തിന് പുറമെ ഗാര്‍ഹിക, വ്യവസായിക, കാര്‍ഷിക മേഖലകളിലെയടക്കം ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയും ഇതുവരെ നല്‍കി വന്നിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.