പാലക്കാട്: വാളയാറില്‍ പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിനിടെ പെണ്‍കുട്ടികളുടെ അമ്മയെ അറസ്റ്റ് ചെയ്തു. സ്റ്റേഡിയം ബസ്റ്റാന്റിനു സമീപത്തുള്ള സമരപ്പന്തലില്‍ നിരാഹാരമിരിക്കുകയായിരുന്ന പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ ആശുപത്രിയിലേക്ക് മാറ്റുന്നത് തടഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്.
6 ദിവസമായി നിരാഹാരമിരിക്കുന്ന ഗോമതിയുടെ ആരോഗ്യനില മോശമായിരുന്നു. ഡോക്ടര്‍മാര്‍ വന്ന് പരിശോധിച്ചപ്പോള്‍ ഗോമതി ഛര്‍ദ്ദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഗോമതിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസ് ശ്രമിച്ചത്. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടികളുടെ അമ്മ ഉള്‍പ്പെടെ 15ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മുന്‍ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍, ഡി എച്ച് ആര്‍ എം നേതാവ് സെലീന പ്രക്കാനം എന്നിവരും അറസ്റ്റിലായിട്ടുണ്ട്. സമരക്കാരെ പോലീസ് മര്‍ദ്ദിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.