തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് പൈപ്പ് തകര്‍ന്നു ഫര്‍ണസ് ഓയില്‍ കടലിലേക്ക് ഒഴുകിയ സംഭവത്തില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. പൊതുജനങ്ങള്‍ ഭയക്കേണ്ട സാഹചര്യമില്ലെന്നും, മുന്‍കരുതലിന്റെ ഭാഗമായി രണ്ടു ദിവസത്തേക്ക് വേളി, വെട്ടുകാട്, ശംഖുമുഖം തീരങ്ങളില്‍ വിനോദസഞ്ചാരവും, ഇവിടങ്ങളില്‍നിന്നു മത്സ്യബന്ധനത്തിനു കടലില്‍ പോകുന്നതും നിരോധിച്ചതായും ജില്ലാ കളക്ടര്‍ അറിയിച്ചു. കളക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം എണ്ണച്ചോര്‍ച്ചയുണ്ടായ മേഖലകള്‍ സന്ദര്‍ശിച്ചു.
ഇന്നലെ (ഫെബ്രുവരി 10) പുലര്‍ച്ചെയാണ് ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് തകര്‍ന്ന് ഫര്‍ണസ് ഓയില്‍ ഓടവഴി കടലിലേക്ക് ഒഴുകിയത്. വാതകച്ചോര്‍ച്ചയുടെ ഉത്ഭവസ്ഥാനം അതിവേഗം കണ്ടെത്തി അടയ്ക്കാന്‍ കഴിഞ്ഞതിനാല്‍ വളരെ വലിയ തോതില്‍ കടലിലേക്ക് എണ്ണ വ്യാപിക്കുന്നതു തടയാന്‍ കഴിഞ്ഞതായി കളക്ടര്‍ പറഞ്ഞു. എണ്ണ ചോര്‍ച്ചയുടെ വ്യാപ്തിയും അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്. കടലിലേക്ക് എണ്ണ എത്രത്തോളം പരന്നൊഴുകിയിട്ടുണ്ടെന്നു കോസ്റ്റ് ഗാര്‍ഡും ഓരോ മണിക്കൂറിലും പരിശോധന നടത്തുന്നുണ്ട്.
വേലിയേറ്റ സമയമല്ലാത്തതിനാല്‍ വലിയ തോതില്‍ കടലില്‍ പരന്നിട്ടില്ലെന്നാണു കോസ്റ്റ് ഗാര്‍ഡ് ലഭിക്കുന്ന പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍, തീരക്കടലില്‍ എണ്ണ വ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ തീരത്തെ മണ്ണിലും ഇതു കലര്‍ന്നിട്ടുണ്ട്. തിരമാലകള്‍ക്കൊപ്പം എണ്ണ സമീപ പ്രദേശങ്ങളിലെ മണ്ണിലേക്കു കലരുന്നതിനാലാണിത്. എണ്ണകലര്‍ന്ന മേല്‍മണ്ണ് പ്രദേശത്തുനിന്ന് ഉടന്‍ നീക്കംചെയ്യുമെന്നു കളക്ടര്‍ പറഞ്ഞു. വെട്ടുകാട് മുതല്‍ വേളി വരെയാണ് ഇപ്പോള്‍ എണ്ണ പടര്‍ന്നിരിക്കുന്നത്. ഈ മണല്‍ കമ്പനിയുടെതന്നെ സ്ഥലത്തേക്ക് ജെസിബി ഉപയോഗിച്ചു നീക്കംചെയ്ത് ഓയില്‍ ന്യൂട്രിലൈസര്‍ ഉപയോഗിച്ച് എണ്ണ നിര്‍വീര്യമാക്കും. അതിവേഗത്തില്‍ ഇതു പൂര്‍ത്തിയാക്കാന്‍ കമ്പനിക്കു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനസാന്ദ്രത കൂടിയ മേഖലകളില്‍ ആദ്യമെന്ന നിലയ്ക്കാകും മണ്ണു നീക്കംചെയ്യുക. തീരക്കടലില്‍ വ്യാപിച്ചിരിക്കുന്ന ഓയില്‍ നീക്കം ചെയ്യുന്നതു സംബന്ധിച്ചു മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിദഗ്ധരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
എണ്ണച്ചോര്‍ച്ച സംബന്ധിച്ച് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജി.കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ കമ്പനിയില്‍ പരിശോധന നടത്തി. ഓടയിലൂടെ കടലിലേക്ക് ഒഴുകിയ ഭാഗത്ത് കെട്ടിക്കിടക്കുന്ന എണ്ണ അടിയന്തരമായി നീക്കംചെയ്തു പ്രദേശം വൃത്തിയാക്കാന്‍ ദുരന്ത നിവാരണ വിഭാഗം കമ്പനിക്കു നിര്‍ദേശം നല്‍കി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, റവന്യൂ, പൊലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.