വൈറ്റില ഫ്‌ളൈ ഓവര്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു. പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നത് അഭിമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിര്‍മ്മാണ വൈദഗ്ധ്യത്തില്‍ രാജ്യത്തെ മുന്‍നിര ഏജന്‍സിയാണ് കേരളത്തിലെ പിഡബ്ല്യുഡിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാലം ഉദ്ഘാടനത്തിന് മുന്‍പേ തുറന്നവരെയും പിന്തുണച്ചവരെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. കുത്തിത്തിരിപ്പുണ്ടാക്കി പ്രശസ്തി നേടുന്ന ഒരു ചെറിയ ആള്‍ക്കൂട്ടമാണെന്ന് വി ഫോര്‍ കൊച്ചിയെ വിമര്‍ശിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇക്കൂട്ടരെ കണ്ടില്ല. മികവോടെ വികസനം പൂര്‍ത്തിയാക്കിയതില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ട്. ജനകീയവാദികള്‍ എന്ന് നടിക്കുന്നവരുടെ കുബുദ്ധി പുറത്തുവന്നു. പാലാരിവട്ടം തകര്‍ന്നപ്പോള്‍ ഒന്നും മിണ്ടാത്തവരാണ് വിമര്‍ശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജസ്റ്റിസ് കമാല്‍ പാഷയുടെ പ്രസ്താവനയ്‌ക്കെതിരെയും മുഖ്യമന്ത്രി തുറന്നടിച്ചു. ഉത്തരവാദിത്തമില്ലാത്ത വിമര്‍ശനം പാടില്ല. വിമര്‍ശനം അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനും കുടപിടിക്കാനാവരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പതിനൊന്ന് മണിക്കാണ് കുണ്ടന്നൂര്‍ മേല്‍പ്പാലം തുറക്കുന്നത്. ചടങ്ങില്‍ മന്ത്രി കെ സുധാകരന്‍, ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ എം സ്വരാജ്, ടി ജെ വിനോദ്, പി ടി തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.