India

വോക്കൽ ഫോർ ലോക്കല്‍: പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ആത്മീയാചാര്യന്മാർ

 

‘വോക്കൽ ഫോർ ലോക്കൽ’ (പ്രാദേശികമായതിനു വേണ്ടി ശബ്ദിക്കാനുള്ള ) സന്ദേശത്തിന് പരമാവധി പ്രചാരണം നൽകണമെന്ന പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് രാജ്യത്തെ പ്രമുഖ ആത്മീയാചാര്യന്മാരുടെ മികച്ച പിന്തുണ. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ‘സന്ത്‌ സമാജ്’ ഉത്സാഹപൂർവ്വം സ്വീകരിച്ചു. പൊതുപ്രതിബദ്ധതയോടെ”വോക്കൽ ഫോർ ലോക്കൽ’ ആശയത്തിന്റെ പ്രചാരണത്തിനും അതുവഴി ആത്മ നിർഭർ ഭാരതത്തിനുമുള്ള പ്രവർത്തനങ്ങളിൽ പൂർണ്ണ പിന്തുണയും ആത്മീയ ആചാര്യന്മാർ അറിയിച്ചു.

ജൈനാചാര്യൻ  വിജയ് വല്ലഭ് സുരീശ്വർ ജി മഹാരാജിന്റെ നൂറ്റി അൻപത്തി ഒന്നാം ജന്മ വാർഷിക ദിനത്തിൽ ‘സമാധാന പ്രതിമ’ വീഡിയോ കോൺഫറൻസിലൂടെ അനാച്ഛാദനം ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി ആത്മീയ നേതാക്കളോട് ആഹ്വാനം നടത്തിയത്. ഭക്തിപ്രസ്ഥാനം സ്വാതന്ത്ര്യസമരത്തിന് അടിത്തറ ഏകിയതുപോലെ ആത്മീയ നേതാക്കൾ, മഹാത്മാക്കൾ, ആചാര്യന്മാർ എന്നിവർ ആത്മനിർഭർ ഭാരതത്തിന് അടിത്തറ നൽകുമെന്ന് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. അനുയായികളെ അഭിസംബോധന ചെയ്യുമ്പോഴും ആത്മീയ പ്രഭാഷണങ്ങളിലും വോക്കൽ ഫോർ ലോക്കൽ എന്ന സന്ദേശം പരമാവധി പ്രചരിപ്പിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയ്ക്ക് പിന്തുണയുമായി തന്റെ സംഘടനയിലെ യുവാക്കൾ ഒരു ആപ്പ് നിർമിച്ചതായും സ്വാശ്രയ ഭാരതത്തിനുള്ള പ്രതിബദ്ധതയുടെ ഭാഗമായി ദൈനംദിന ആവശ്യത്തിന് പ്രാദേശിക വസ്തുക്കൾ ഉപയോഗിക്കുമെന്നും ശ്രീ ശ്രീ രവിശങ്കർ ട്വീറ്റ് ചെയ്തു.

പതഞ്ജലിയുടെയും തന്റെ അനുയായികളുടെയും പൂർണപിന്തുണ ആത്മ നിർഭർ ഭാരതത്തിന് നൽകുമെന്ന് ബാബാ രാംദേവ് അറിയിച്ചു. മറ്റ് ആത്മീയ നേതാക്കളുമായി ബന്ധപ്പെട്ട് അവരെക്കൂടി ‘വോക്കൽ ഫോർ ലോക്കൽ’ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.

“സുസ്ഥിരവും ശക്തവും ആയ ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാനം സ്വാശ്രയത്വം ആണ്. ഇത് ഒറ്റപ്പെട്ടു നിൽക്കുന്നതിനു വേണ്ടി അല്ല, മറിച്ച് ദേശീയതയിലൂടെ രാഷ്ട്ര പുനരുത്ഥാരണത്തിനും, ലോകത്തിൽ തന്നെ പ്രബല രാഷ്ട്രമാകുന്നതിനുo വേണ്ടിയാണ്. പ്രതിബദ്ധതയുള്ള പൗരസമൂഹത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ”. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനു മറുപടിയായി സദ്ഗുരു ജഗ്ഗി വാസുദേവ് ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയുടെ ആഹ്വാനം പ്രചോദനം നൽകുന്നതാണെന്നും മുതിർന്ന ആത്മീയാചാര്യൻമാരുടെയെല്ലാം പേരിൽ പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായും സ്വാമി അവധേശാനന്ദ് പ്രതികരിച്ചു.

പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടർന്ന് തന്റെ അനുയായികൾ വോക്കൽ ഫോർ ലോക്കൽ, അവരുടെ ജീവിതത്തിലെ പ്രതിജ്ഞ വാക്യമായി സ്വീകരിച്ചതായി ഭാഗവത കഥാകാരനും ആത്മീയ നേതാവുമായ ദേവകി നന്ദൻ താക്കൂർ പറഞ്ഞു.

ആത്മനിർഭർ ഭാരത് നിർമാണത്തിനായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയും അനുമോദനവും സന്ദേശങ്ങളിലൂടെ ആത്മീയാചാര്യന്മാർ പ്രകടിപ്പിച്ചു.തങ്ങളുടെ വ്യക്തിപരമായ പിന്തുണ മാത്രമല്ല, അടിസ്ഥാനസൗകര്യങ്ങളും വിഭവങ്ങളും പ്രയോജനപ്പെടുത്തി സന്ത് സമാജിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും വ്യക്തമാക്കിയ ആത്മീയ നേതാക്കൾ അനുയായികളോട് വോക്കൽ ഫോർ ലോക്കൽ ആശയം സ്വീകരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.
*

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.