Kerala

പാലത്തായി പീഡന കേസില്‍ കുറ്റവാളിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തണമെന്ന് വി.എം സുധീരന്‍

 

പാലത്തായി കേസില്‍ ഇരയ്ക്ക് നീതി നല്‍കണമെന്ന് ആവശ്യപ്പെടുകൊണ്ട് വി.എം സുധീരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഇരയ്ക്കും കുടുംബത്തിനും നീതിനല്‍കിയേ മതിയാകൂവെന്നും കുറ്റവാളിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുകയും വേണമെന്നും കത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇനിയെങ്കിലും ഉപേക്ഷ ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.

കത്തിന്റെ പൂര്‍ണ്ണരൂപം:

പ്രിയപ്പെട്ട മുഖ്യമന്ത്രി,

പാനൂര്‍ പാലത്തായിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ തുടരന്വേഷണം നടത്താന്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി ഉത്തരവിട്ടിരിക്കുകയാണല്ലോ. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍വന്ന അപാകതയുടെ അടിസ്ഥാനത്തിലാണിത്.

ഈ കേസ്സന്വേഷണത്തില്‍ വീഴ്ചവരുത്തിയവരും മേല്‍നോട്ടത്തില്‍ പാളിച്ചവരുത്തിയവരുമായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള അന്വേഷണ സംഘത്തെ പൂര്‍ണ്ണമായി മാറ്റി എ.ഡി.ജി.പി. റാങ്കിലുള്ള വനിതാപൊലീസ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ കാര്യക്ഷമതയുള്ളവരും സത്യസന്ധരുമായ പൊലീസ് ഉദ്യോഗസ്ഥരുടെ ഒരു സ്‌പെഷ്യല്‍ടീമിനെ നിയോഗിക്കണമെന്ന് താല്‍പര്യപ്പെടുന്നു.

ഈ കേസ്സ് അട്ടിമറിക്കുന്നതിന് പൊലീസിലെ ഉന്നതര്‍ ഉള്‍പ്പെടെയുള്ളവര്‍ മനപ്പൂര്‍വ്വം നടത്തിയ വീഴ്ചകളെക്കുറിച്ച് ആഭ്യന്തരവകുപ്പ് സെക്രട്ടറിതലത്തിലുള്ള അന്വേഷണം നടത്തി ഉത്തരവാദികളായവരെ ഉചിതമായ ശിക്ഷാനടപടിക്ക് വിധേയരാക്കണം.

ഇരയ്ക്കും കുടുംബത്തിനും നീതിനല്‍കിയേ മതിയാകൂ. കുറ്റവാളിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുകയും വേണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെഭാഗത്തുനിന്നും ഇനിയെങ്കിലും ഉപേക്ഷ ഉണ്ടാവരുത്.

സ്‌നേഹപൂര്‍വ്വം

വി.എം.സുധീരന്‍

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.