ദുബായ് ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ നിന്ന് ര്‍ത്താവുമൊത്തുള്ള ഇന്‍സ്റ്റഗ്രാം റീല്‍ കഴിഞ്ഞ ദിവസമാണ് റിഫ പോസ്റ്റ് ചെയ്തത്
ദുബായ് : മലയാളി വ്‌ളോഗര്‍ റിഫ മെഹ്നു (21) വിനെ ജാഫ്‌ലിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് ഉറപ്പു വരുത്താന്‍ ദുബായ് പോലീസ് അന്വേഷണം നടത്തി വരുന്നു.
റിഫയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സ്വദേശമായ ബാലുശേരിയിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
കോഴിക്കോട് ബാലുശേരി സ്വദേശിനിയായ റിഫ കഴിഞ്ഞ മാസമാണ് നാട്ടില്‍ നിന്നും ദുബായിയിലെത്തിയത്. സംഗീത ആല്‍ബങ്ങളും യൂട്യുബ് വീഡിയോകളും ചെയ്ത് സാമുഹ്യമാധ്യമങ്ങളില്‍ സജീവമായിരുന്ന റിഫയുടെ ആക്‌സ്മിക മരണത്തില്‍ വിശ്വസിക്കാനാവാതെ ദുഖത്തിലും അമ്പരപ്പിലുമാണ് സുഹൃത്തുക്കളും ഫോളോചെയ്യുന്നവരും.
ഭര്‍ത്താവ് കാസര്‍കോട് നീലേശ്വരം സ്വദേശിയായ മെഹ്നു(25) വിനൊപ്പം ദുബായ് കരാമയ്ക്കടുത്ത് ജാഫ്‌ലിയയിലായിരുന്നു താമസം. രണ്ട് മാസം മുമ്പുവരെ മകന്‍ അസാനൊടൊപ്പമായിരുന്നു താമസം. പിന്നീട് ഇരുവരും നാട്ടില്‍ പോയ വന്നശേഷം മകനെ ഇവരുടെ രക്ഷിതാക്കളുടെ അടുത്ത് ഏല്‍പ്പിച്ച് വീണ്ടും മടങ്ങി വരികയായിരുന്നു.
രണ്ട് ദിവസം മുമ്പ് ദുബായ് ബുര്‍ജ് ഖലീഫയുടെ മുന്നില്‍ നിന്നുള്ള വീഡിയോ ഇന്‍സ്റ്റഗ്രാം റീലായി പോസ്റ്റുചെയ്തിരുന്നു. വളരെ സന്തോഷവതിയായിരുന്നു റിഫ ഈ വീഡിയോയിലും. കഴിഞ്ഞ വാലന്റൈന്‍സ് ഡേയ്ക്ക് ഇരുവരും ചേര്‍ന്ന് പ്രണയത്തെക്കുറിച്ച് വീഡിയോ ചിത്രം പുറത്തിറക്കിയിരുന്നു. തങ്ങളുടെ സൗന്ദര്യത്തിനു പിന്നില്‍ ആഴത്തിലുള്ള പ്രണയമാണെന്നും പറഞ്ഞിരുന്നു.
മെഹ്നുവും റിഫയും പുതിയ സംഗീത ആല്‍ബം ചെയ്യുന്നതിനുള്ള പണിപ്പുരയിലായിരുന്നു. മെഹ്നു സുഹൃത്തുക്കളുമൊത്ത് പുറത്തുപോയി തിരികെ മടങ്ങി വന്നപ്പോഴാണ് റിഫയെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. നാലു വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. യാത്രകളും, പാചകവും എല്ലാം പരിചയപ്പെടുത്തുന്ന വീഡിയോകളിലൂടെയാണ് റിഫയെ സാമുഹ്യ മാധ്യമങ്ങളില്‍ കണ്ടിരുന്നത്. യൂട്യൂബ് വീഡിയോകളില്‍ നിന്ന് വരുമാനവും ലഭിച്ചിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.