Web Desk
റഷ്യയില്‍ വ്‌ളാദിമിര്‍ പുടിന് 2036 വരെ പ്രസിഡന്‍റായി തുടരാന്‍ അനുമതി നല്‍കി ജനത. നിയമഭേദഗതിക്ക് അനുകൂലമായി 76.9 ശതമാനം റഷ്യക്കാര്‍ വോട്ട് ചെയ്തു. ഏഴ് ദിവസമാണ് ഭരണഘടനാഭേദഗതിക്ക് പിന്തുണ തേടിയുള്ള വോട്ടെടുപ്പ് നീണ്ടത്. 60 ശതമാനം പേരാണ് വോട്ട് ചെയ്തത് എന്ന് റഷ്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 67 വയസുകാരനായ പുടിന്‍ 20 വര്‍ഷമായി പ്രധാനമന്ത്രി, പ്രസിഡന്‍റ് പദവികളിലുണ്ട്. നിലവിലെ പ്രസിഡന്‍റ് സ്ഥാനം 2024 വരെയാണുള്ളത്. 2000 മുതല്‍ റഷ്യയില്‍ അധികാര നേതൃത്വത്തിലുണ്ട്. 2000 മുതല്‍ 2006 വരെ പ്രസിഡന്‍റായിരുന്ന പുടിന്‍ 2006 ല്‍ ദിമിത്രി മെദ്‌മെദേവിനെ പ്രസിഡന്‍റാക്കി പ്രധാനമന്ത്രിയായി മാറി.
പുതിയ ഭരണഘട്ടനാ പരിഷ്‌കാരം:
2036 വരെ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന് അധികാരത്തിൽ തുടരാമെന്ന വ്യവസ്ഥയാണ് ഭരണഘടനാ പരിഷ്‌കാരങ്ങളിൽ മുഖ്യം. 20 ശതമാനം ബാലറ്റുകൾ എണ്ണിയപ്പോൾ 72 ശതമാനം വോട്ടർമാരും ഭരണപരിഷ്ക്കാര നടപടികളെ പിന്തുണച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വെളിപ്പെടുത്തി. 2024 ൽ പുടിന്‍റെ കാലാവധി പുനഃക്രമീകരിക്കപ്പെടും. അതോടെ പുതിയൊരു 12 വർഷം കൂടി പുടിന് രാജ്യത്തിന്‍റെ പ്രസിഡന്‍റ് പദവിയിൽ തുടരാനുള്ള വ്യവസ്ഥ നിലവിൽ വരും.കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി പ്രസിഡന്റ് – പ്രധാനമന്ത്രി പദവികളിൽ പുടിൻ തുടരുകയാണ്.അതേസമയം വോട്ടെടുപ്പു ഫലങ്ങൾ പൂർണമായും വരുന്നതിനു മുമ്പേ പുതിയ ഭരണഘടനയുടെ പകർപ്പുകൾ ബുക്ക്‌ഷോപ്പുകളിൽ പ്രത്യക്ഷപ്പെട്ടതായി ബിബിസി റിപ്പോർട്ടുണ്ട്.
ജീവിതകാലം മുഴുവൻ പ്രസിഡന്‍റാകാനുള്ള പുടിന്‍റെ തന്ത്രത്തിന്‍റെ ഭാഗമായാണ് ഭരണപരിഷക്കാരങ്ങളെന്ന ആരോപണത്തിലാണ് പ്രതിപക്ഷം. ഭരണഘടനാ മാറ്റങ്ങൾക്കെതിരെ അനവധി പേർ മോസ്കോയിലും സെന്‍റ് പീറ്റേഴ്സ്ബർഗിലും പ്രതിഷേധ പ്രകടനം നടത്തി. എന്നാൽ പ്രതിഷേധങ്ങൾ പുടിന്‍റെ പദവിക്ക് ഭീഷണിയാകാനുള്ള സാധ്യതയില്ല. ലോക രാഷ്ടീയത്തിൽ പുടിനുള്ള സ്വാധീനമാണ് ഇതിൽ പ്രധാനം. ഒരു ഭാഗത്ത് അമേരിക്കൻ ഭരണകൂടത്തിന്‍റെ പിന്തുണയും മറുഭാഗത്ത് ചൈനീസ് ഭരണകൂടത്തിന്‍റെ പിന്തുണയുമുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.