Web Desk
ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിലൂടെ ചര്‍ച്ച നടത്തി. റഷ്യയിലെ ഭരണഘടനാ ഭേദഗതികളിലുള്ള വോട്ടെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയതിന് പ്രസിഡന്‍റ് പുടിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. രണ്ടാം ലോക മഹായുദ്ധം ജയിച്ചതിന്‍റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനെയും പ്രധാനമന്ത്രി ഊഷ്മളമായി അഭിനന്ദിച്ചു.
ഇന്ത്യയിലെയും റഷ്യയിലെയും ജനങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്‍റെ പ്രതീകമായി 2020 ജൂണ്‍ 24ന് മോസ്‌കോയില്‍ നടന്ന സൈനിക പരേഡില്‍ ഇന്ത്യന്‍ സംഘം പങ്കെടുത്ത കാര്യവും പ്രധാനമന്ത്രി അനുസ്മരിച്ചു.
കോവിഡ് – 19 മഹാമാരി സൃഷ്ടിച്ച പ്രതികൂല പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും സ്വീകരിച്ച ഫലപ്രദമായ നടപടികള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു. കോവിഡിന് ശേഷമുള്ള ലോകം നേരിടുന്ന വെല്ലുവിളികളെ സംയുക്തമായി അഭിമുഖീകരിക്കുന്നതിനായി ഇന്ത്യ-റഷ്യ ബന്ധം ദൃഢമാക്കുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും നേതാക്കള്‍ ധാരണയിലെത്തി.
ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിക്കു മുന്നോടിയായി ഉഭയകക്ഷി ബന്ധത്തിന്‍റെയും കൂടിയാലോചനകളുടെയും ഗതിവേഗം നിലനിര്‍ത്താനും ഇരു നേതാക്കളും തീരുമാനിച്ചു. ഉഭയകക്ഷി ഉച്ചകോടിക്കായി പ്രസിഡന്‍റ് പുടിന്‍ ഇന്ത്യയില്‍ എത്തണമെന്നുള്ള ആഗ്രഹവും പ്രധാനമന്ത്രി അറിയിച്ചു.
ടെലിഫോണ്‍ സംഭാഷണത്തിന് പ്രസിഡന്‍റ് പുടിന്‍ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു. എല്ലാ മേഖലയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേകവും സവിശേഷവും നയപരവുമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.