തിരുവനന്തപുരം: കോവിഡ് മഹാമാരി കാരണം കൂട്ടം ചേര്‍ന്ന് ഇക്കുറി ഓണമാഘോഷിക്കാന്‍ കഴിയാത്ത മലയാളിക്ക് പകിട്ടു ഒട്ടും ചോരാതെ ഓണ്‍ലൈന്‍ ആഘോഷത്തിന് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് വേദിയൊരുക്കി.
ഓഗസ്റ്റ് 22 ന് പഞ്ചാരി മേളത്തോടെ ആരംഭിച്ച വിര്‍ച്വല്‍ ഓണാഘോഷം വിനോദസഞ്ചാര വകുപ്പിന്‍റെ ഫെയ്സ്ബുക്ക് പേജില്‍ അരങ്ങു തകര്‍ക്കുകയാണ്. സെപ്റ്റംബര്‍ രണ്ടു വരെ ഇത് തുടരും. ഇത്രയും വര്‍ഷം കേരളത്തിലുടനീളം അരങ്ങേറിയിരുന്ന ഓണം വാരാഘോഷത്തിന്‍റെ പഴമയും പുതുമയും ചേരുംപടി ചേര്‍ത്തുള്ള ചുരുക്കപ്പതിപ്പാണ് ഫെയ്സ്ബുക്ക് പേജില്‍ ലോകമെങ്ങുമുള്ള മലയാളികളെ ആകര്‍ഷിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം ഏഴുമണിക്കാണ് പുത്തന്‍ വിഡിയോ ദൃശ്യങ്ങള്‍ എത്തുന്നതെങ്കിലും കഴിഞ്ഞുപോയ ദിവസങ്ങളിലെ ആഘോഷങ്ങളെല്ലാം മലയാളിക്ക് ആസ്വാദിക്കാനാകും.
വെള്ളിയാഴ്ച രാവിലെ വരെ 30 ലക്ഷം പേരാണ് വിര്‍ച്വല്‍ ഓണാഘോഷം വീക്ഷിച്ചത്. ആഘോഷങ്ങളുടെ കേളികൊട്ടായ പഞ്ചാരി മേളത്തിനു മാത്രം പത്തുലക്ഷം ഓണ്‍ലൈന്‍ സദസ്യരുണ്ടായിരുന്നു. ഒട്ടും സ്വാദു ചോരാതെയായിരുന്നു വ്യാഴാഴ്ച രണ്ടു പായസമടക്കം ഓണ്‍ലൈന്‍ സദ്യ ‘വിളമ്പി’യത്. പതിവു സദ്യയില്‍നിന്നു വ്യത്യസ്തമായി വിദേശ സന്ദര്‍ശകരെ ലക്ഷ്യമിട്ട് ഇംഗ്ലീഷില്‍ ഓരോ വിഭവത്തിന്‍റെയും വിവരണവുമുണ്ടായിരുന്നു.
മാറിയ ലോക സാഹചര്യങ്ങള്‍ കൊവിഡ് മഹാമാരിയെ ചെറുക്കാന്‍ സാമൂഹിക അകലമടക്കമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുമ്പോള്‍ കേരള ടൂറിസം മലയാളികള്‍ക്കുമാത്രമല്ല, ലോകമെങ്ങുമുള്ള സഞ്ചാരികള്‍ക്ക് കേരളത്തിന്‍റെ സംസ്കാരത്തെയും പൈതൃകത്തെയും വിര്‍ച്വല്‍ ഓണാഘോഷത്തിലൂടെ അടുത്തറിയാന്‍ അവസരമൊരുക്കിയിരിക്കുകയാണെന്ന് കേരള ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് പറഞ്ഞു.
ആഘോഷങ്ങള്‍ക്കു വിലക്കുള്ള ഇക്കാലത്ത് കേരളം പാരമ്പര്യ സാസ്കാരികോത്സവങ്ങള്‍ എങ്ങനെ ആഘോഷിക്കണമെന്ന് കാണിച്ചുകൊടുക്കുന്ന ഈ മാതൃക മറ്റു സംസ്ഥാനങ്ങളും പിന്തുടരുമെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശ്രീ പി. ബാല കിരണ്‍ ചൂണ്ടിക്കാട്ടി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.