UAE

360 ഡിഗ്രിയിൽ വിരിയുന്ന  പുഷ്പലോകത്തിന്‍റെ  വിസ്മയകാഴ്ചകളിലേക്ക് : ദുബായ് മിറാക്കിൾ  ഗാർഡൻ

360 ഡിഗ്രി വിസ്മയത്തുരുത്ത് -രണ്ടാം ഭാഗം
കാഴ്ചക്കാരെ തീർത്തും വിസ്മയ ലോകത്തേക്ക് കൊണ്ടുപോകുന്ന താണ്  ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടം ദുബായ് മിറാക്കിൾ ഗാർഡൻ. 45 മില്ല്യണ്‍ പൂക്കള്‍ കൊണ്ടാണ് ഈ വിസ്മയം തീർത്തിരിക്കുന്നത്. ഓരോ വർഷവും സന്ദര്‍ശകരുടെ നീണ്ട ഒഴുക്കാണിവിടെ കാണാൻ കഴിയുന്നത് ലോകത്തിലെ അപൂര്‍വയിനങ്ങളിലുള്ള പുഷ്പങ്ങൾ നമ്മുടെ കണ്ണും മനസും കവർന്നെടുക്കുന്നു . എത്ര കണ്ടാലും മതിവരാത്തൊരനുഭൂതി സമ്മാനിക്കുന്നു. പല വർണങ്ങളിലുള്ള , പല സൗര്യഭ്യങ്ങളിലുള്ള  പൂക്കളുടെ  മായിക വസന്തം. നിറഭേദങ്ങളുടെ വൈവിധ്യം നിറയ്ക്കുന്ന പൂക്കളുടെ പൂരകാഴ്ച…മാരിഗോൾഡ്, പെറ്റ്യൂനിയാസ് ഉള്‍പ്പടെ അറുപതിൽ പരം വ്യത്യസ്ത പുഷ്പങ്ങള്‍ പൂന്തോട്ടത്തിൽ അലങ്കരിച്ച് ഒരുക്കിയിട്ടുണ്ട്
ദുബായ് ലാന്റിൽ അറേബ്യൻ റാഞ്ചസിലാണ്   മഹാത്ഭുത‌ം നിറയ്ക്കുന്ന  മിറാക്കിൾ ഗാർഡൻ…72000 സ്ക്വയർ ഫീറ്റിൽ നൂതന സംവിധാനങ്ങളോടുകൂടിയ ജലസേചന സൗകര്യങ്ങളും ഇവിടെയുണ്ട് .മലിനജലം ശുദ്ധീകരിച്ച് ഡ്രിപ് ഇറിഗേഷന്‍ വഴി പൂന്തോട്ടങ്ങളില്‍ വെള്ളമെത്തിക്കുന്നു…2016 ൽ ഗിന്നസ് ബുക്കില്‍ ഇടം നേടിയ മിറാക്കിൾ ഗാർഡൻ വൈവിധ്യാമാർന്ന പൂക്കൾ കൊണ്ട് എമിറേറ്റ്സ് A 380 ന്‍റെ മാതൃകയില്‍ തയ്യാറാക്കിയ വിസ്മയകാഴ്ചയും  ഏറെ ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ്
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഔഷധ സസ്യങ്ങള്‍ കൊണ്ട് തീര്‍ത്ത ഔഷധ തോട്ടം  ഗാര്‍ഡന്‍റെ മറ്റൊരാകര്‍ഷണമാണ്.  ത്രിഡി ആര്‍ട്ട് ഡിസൈനിലാണ് പല രൂപങ്ങളും പൂക്കള്‍ കൊണ്ട് ഇവിടെ നിര്‍മ്മിച്ചിരിയ്ക്കുന്നത്.
മിറാക്കിൾ ഗാർഡന്‍റെ വെർച്യുൽ ടൂർ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. വെർച്യുൽ റിയാലിറ്റി വ്യൂവർ ഉള്ളവർക്ക് അതിലൂടെയും കാണാം :
The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.