തിരുവനന്തപുരം: വാഹന ഇന്‍ഷുറന്‍സിനെ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധിപ്പിച്ച് പ്രീമിയം നിശ്ചയിക്കാന്‍ ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റിയായ ഐ.ആര്‍.ഡി.എ കരട് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി. ഇതുസംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച പ്രവര്‍ത്തക സമിതിയുടെ റിപ്പോര്‍ട്ട് പൊതു അഭിപ്രായത്തിനായി ഐ.ആര്‍.ഡി.എ. പ്രസിദ്ധീകരിച്ചു. ഓരോ തരത്തിലുള്ള നിയമലംഘനത്തിനും പ്രത്യേക പോയന്റുകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതു കണക്കാക്കിയാകും അധികപ്രീമിയം നിശ്ചയിക്കുക. മദ്യപിച്ച് വാഹനമോടിക്കുന്നതിനാണ് കൂടുതല്‍ പോയന്റ് നിശ്ചയിച്ചിട്ടുള്ളത്.
വാഹനത്തിനുണ്ടാകുന്ന നാശം, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്, നിര്‍ബന്ധിത വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് തുടങ്ങിയവയുടെ പ്രീമിയം തുകയില്‍ വാഹന ഉടമ വരുത്തിയിട്ടുള്ള ഗതാഗത നിയമലംഘനങ്ങളുടെ ഗൗരവമനുസരിച്ച് പ്രീമിയം നിശ്ചയിക്കാനാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഡ്രൈവര്‍ നിയമലംഘനം നടത്തിയാലും ഉത്തരവാദിത്വം ഉടമയ്ക്കായിരിക്കും.
വാഹന ഇന്‍ഷുറന്‍സ് എടുക്കാനോ പുതുക്കാനോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളെ സമീപിക്കുമ്പോള്‍ ആ വാഹനം മുന്‍കാലത്ത് നടത്തിയിട്ടുള്ള ഗതാഗതനിയമലംഘനങ്ങള്‍കൂടി പരിശോധിക്കാന്‍ സൗകര്യമൊരുക്കുന്നതിന് ഐ.ആര്‍.ഡി.എ. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാഹനമോടിക്കുന്നത് ആരെന്നതിനുപകരം വാഹനത്തെ അടിസ്ഥാനമാക്കിയാകും ഇത്തരത്തില്‍ പ്രീമിയം നിശ്ചയിക്കുക. വാഹനം വാങ്ങുന്നയാള്‍ മുമ്പ് ഗതാഗതനിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ക്കൂടി പ്രീമിയത്തെ ബാധിക്കില്ല. വാഹനം രണ്ടാമത് വില്‍ക്കുമ്പോഴും മുന്‍കാല ചരിത്രം ഒഴിവാക്കും.
പുതിയസംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി വിവരശേഖരണത്തിനും നിയന്ത്രണത്തിനുമായി ഐ.ആര്‍.ഡി.എ.യുടെ കീഴിലുള്ള ഇന്‍ഷുറന്‍സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയെ ചുമതലപ്പെടുത്തും. ഇവര്‍ സംസ്ഥാന ട്രാഫിക് പോലീസുമായും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററുമായി ചേര്‍ന്ന് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കണം.
പരീക്ഷണാടിസ്ഥാനത്തില്‍ ഡല്‍ഹിയിലാകും തുടക്കത്തില്‍ മാറ്റങ്ങള്‍ നടപ്പാക്കുക. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഡല്‍ഹിയിലെത്തി നിയമലംഘനം നടത്തിയാലും പിന്നീടുള്ള ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഇതുള്‍പ്പെടുമെന്ന് കരടുനയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി ഒന്നിനകം ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് ഐ.ആര്‍.ഡി.എ. നിര്‍ദേശിച്ചിട്ടുള്ളത്.
ഗതാഗതനിയമലംഘനവും പോയന്റും
നിയമലംഘനം-പോയന്റ്
മദ്യപിച്ച് വാഹനമോടിക്കല്‍ -100
അപകടകരമായ ഡ്രൈവിങ് -90
പോലീസിനെ ധിക്കരിക്കല്‍ -90
അതിവേഗം -80
ഇന്‍ഷുറന്‍സും ലൈസന്‍സും ഇല്ലാതെയുള്ള ഡ്രൈവിങ് -70
തെറ്റായ ട്രാക്ക് -60
അപകടകരമായ വസ്തുക്കള്‍ കയറ്റുന്നത് -50
സിഗ്‌നല്‍ ലംഘനം -50
അമിതഭാരം കയറ്റല്‍ -40
സുരക്ഷാനിയമലംഘനം -30
വാഹനം രൂപമാറ്റംവരുത്തല്‍ -20
പാര്‍ക്കിങ് നിയമലംഘനം -10
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.