ഓസ്ട്രിയ: വിയന്നയില്‍ ആറിടങ്ങളിലായി നടന്ന ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.’വിയന്നയിലെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണങ്ങള്‍ അങ്ങേയറ്റം ഞെട്ടലും ദുഖവും ഉളവാക്കി. ഈ ദുരന്ത വേളയില്‍ ഇന്ത്യ ആസ്ട്രിയയോടൊപ്പം നിലകൊള്ളുന്നു. എന്റെ ചിന്തകള്‍ ദുരന്തത്തിനിരയായവരോടും അവരുടെ കുടുംബത്തോടൊപ്പവുമാണ്’, പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓസ്ട്രിയയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ലോക്ഡൗണിന് തൊട്ടുമുന്‍പ് കഫേകളിലും റസ്റ്റോറന്റുകളിലുമെത്തിയ ആളുകള്‍ക്ക് നേരെ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് വെടിവെയ്പ്പുണ്ടായത്. ആക്രമികളുടെ ലക്ഷ്യം വ്യക്തമല്ല.
ഭീകരരില്‍ ഒരാളെ വധിച്ചെങ്കിലും ബാക്കിയുള്ളവര്‍ നഗരത്തില്‍ വിലസുകയാണെന്ന് ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റിയന്‍ കുര്‍സ് പറഞ്ഞു. വിയന്നയിലെ പ്രധാന സിനഗോഗിന് പുറത്ത് വെടിവെയ്പ്പ് നടന്നതിനാല്‍ യഹൂദ വിരുദ്ധ ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ ആകില്ലെന്നും കുര്‍സ് പറഞ്ഞു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.