Kerala

സ്ത്രീ ശാക്തീകരണത്തിന് ദാക്ഷായണി വേലായുധന്‍ പുരസ്‌കാരം

 

തിരുവനന്തപുരം: 2020-2021 വര്‍ഷം മുതല്‍ സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവത്കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വനിതയ്ക്ക് ദാക്ഷായണി വേലായുധന്റെ പേരില്‍ വാര്‍ഷിക അവാര്‍ഡ് നല്‍കുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. 2021ലെ അന്താരാഷ്ട്ര വനിത ദിനത്തില്‍ ഈ പുരസ്‌കാരം നല്‍കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ ജില്ലാതലത്തില്‍ ജില്ലാ വനിത ശിശുവികസന ഓഫീസുകളിലാണ് സ്വീകരിക്കുന്നത്. ലഭ്യമായ അപേക്ഷകള്‍ കളക്ടര്‍ അധ്യക്ഷനായിട്ടുള്ള ജില്ലാ സെലക്ഷന്‍ കമ്മിറ്റി പരിശോധിക്കും. ജില്ലാ വനിത ശിശു വികസന ഓഫീസര്‍ കണ്‍വീനറായ കമ്മിറ്റിയില്‍ ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ കളക്ടര്‍ നോമിനേറ്റ് ചെയ്യുന്ന രണ്ട് സന്നദ്ധ സംഘടന പ്രതിനിധികള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എന്നിവര്‍ മെമ്പര്‍മാരായിരിക്കും.

അപേക്ഷകള്‍ ഈ കമ്മിറ്റി പരിശോധിച്ച് ശിപാര്‍ശ ചെയ്യുന്ന നോമിനേഷനുകള്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടറേറ്റ് മുഖാന്തിരം സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും. 14 ജില്ലകളില്‍ നിന്നും ലഭിക്കുന്ന നോമിനേഷനുകള്‍ സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കുന്ന ജെന്‍ഡര്‍ അഡൈ്വസറുടെ നേതൃത്വത്തിലുള്ള അവാര്‍ഡ് സ്‌ക്രീനിംഗ് കമ്മിറ്റി പരിശോധിച്ച് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുക്കുന്നു. അര്‍ഹമായ അപേക്ഷകള്‍ ലഭിക്കാത്തപക്ഷം സംസ്ഥാനതല സ്‌ക്രീനിംഗ് കമ്മിറ്റിക്ക് നോമിനേഷനുകള്‍ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തി ശിപാര്‍ശ ചെയ്യാവുന്നതാണ്.

അപേക്ഷക ജിവിച്ചിരിക്കുന്ന ആളായിരിക്കണം, കഴിഞ്ഞ 5 വര്‍ഷമെങ്കിലും പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാകണം, അപേക്ഷകരുടെ പ്രവര്‍ത്തനം സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവത്കൃതരുടെ ഉന്നമനത്തിനും പ്രയോജനപ്പെടുന്ന രീതിയില്‍ ആയിരിക്കണം, വളരെ ബുദ്ധിമുട്ടി ജിവിത സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങളാര്‍ജിച്ച വനിതകള്‍ക്കും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലെ വനിതകള്‍ക്കും മുന്‍ഗണന നല്‍കുന്നതാണ് എന്നീ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തിയാണ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.