അനരോഗ്യം മൂലം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലളിത അടുത്തിടെയാണ് രോഗം ഭേദമായി തൃപ്പൂണിത്തുറയിലെ മകന്റെ വീട്ടിലേക്ക് മടങ്ങിയെത്തിയത്.
കൊച്ചി :മലയാള സിനിമാ വേദിയിലെ നിറനാന്നിദ്ധ്യമായിരുന്ന കെപിഎസി ലളിത ഓര്‍മയായി. 74 വയസ്സായിരുന്നു. അനാരോഗ്യം മൂലം കുറച്ചു നാളായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ മകന്റെ ഫ്‌ളാറ്റിലായിരുന്നു അന്ത്യം.
മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച ലളിത നാടകത്തിലൂടെയാണ് അഭിയന രംഗത്ത് പ്രവേശിച്ചത്.
മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം രണ്ടുവട്ടവും സംസ്ഥാന പുരസ്‌കാരം നാലുവട്ടവും ലഭിച്ചു. കേര സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മലയാള ചലച്ചിത്ര സംവിധായകനായിരുന്ന ഭരതനാണ് ഭര്‍ത്താവ്. സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് മകനും ശ്രീക്കുട്ടി മകളുമാണ്.
കായംകുളം രാമപുരത്ത് 1947 ഫെബ്രുവരി 25 നാണ് മഹേശ്വരി എന്ന കെപിഎസി ലളിത ജനിച്ചത്. പിതാവ് കെ അനന്തന്‍ നായര്‍. ഭാര്‍ഗവിയമ്മയാണ് മാതാവ്. സ്‌കൂള്‍ വിദ്യാഭ്യാസം പാതിവെച്ച് നിര്‍ത്തി ശേഷം നൃത്തപരിപാടികളും നാടക സമിതികളിലും പങ്കെടുത്തിരുന്നു.
ചങ്ങനാശേരി ഗീഥാ നാടകസമിതിയിലൂടെയാണ് നാടകരംഗത്തേക്ക് അരങ്ങേറിയത്. പിന്നീട് എസ്എല്‍ പുരം സദാനന്ദന്റെ പ്രതിഭാ നാടകസമിതിയിലും പ്രവര്‍ത്തിച്ചു.
ഇതിനു ശേഷമാണ് കെപിഎസിയിലെത്തിയത്. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്നീ നാടകങ്ങളിലെ അഭിനയം ലളിതയെ നാടകാസ്വദകരുടെ പ്രിയങ്കരിയാക്കി.
പിന്നീട് കെപിഎസി ലളിത എന്ന പേരില്‍ അറിയപ്പെടുകയായിരുന്നു. മൂലധനത്തിന്റേയും നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയുടേയും മറ്റും രചയിതാവായ തോപ്പില്‍ ഭാസിയാണ് ലളിത എന്ന് പേര് നല്‍കിയത്.
1970 ല്‍ ഉദയാ നിര്‍മിച്ച കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് എത്തി. ഇതേ പേരിലെ നാടകം സിനിമയാക്കിയപ്പോള്‍ അതിലെ കഥാപാത്രം അവതരിപ്പിച്ച ലളിതയെ സിനിമയിലേക്കും സംവിധായകനായ കെഎസ് സേതുമാധവന്‍ തിരഞ്ഞെടുക്കുകയായിരുന്നു.
ഇതിനു ശേഷം നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകം സിനിമയാക്കിയപ്പോഴും ലളിത നാടകത്തിലെ വേഷം സിനിമയിലും അവതരിപ്പിച്ചു. തുടര്‍ന്ന വാഴ് വേ മായം. ഒതേനന്റെ മകന്‍, ത്രിവേണി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി നിരവധി സിനിമകളില്‍ സഹനായികാ വേഷം ചെയ്തു.
ഹാസ്യവും ക്യാരക്ടര്‍ വേഷങ്ങളും ലളിതയ്ക്ക് നന്നായി ഇണങ്ങി. നാടകത്തിലൂടെ നേടിയെടുത്ത ശബ്ദ വിന്യാസ പാടവം മതിലുകള്‍ എന്ന സിനിമയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ശബ്ദസാന്നിദ്ധ്യം മാത്രമുള്ള നാരായണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തിരഞ്ഞെടുത്തു.
അമ്മ, സഹോദരി, അമ്മായിയമ്മ, അമ്മൂമ്മ വേഷങ്ങള്‍ എല്ലാം ലളിതയ്ക്ക് ഇണങ്ങി.
വിയറ്റ്‌നാം കോളനിയിലെ പട്ടാളം മാധവി, കോട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മ, ഗോഡ്ഫാദറിലെ കൊച്ചമ്മിണി എന്നി കഥാപാത്രങ്ങളെല്ലാം ലളിതയുടെ കൈകളില്‍ സുരക്ഷിതമായി. മണിച്ചിത്രത്താഴിലെയും പൊന്‍മുട്ടയിടുന്ന താറാവിലെയും മറ്റും കഥാപാത്രങ്ങളുമെല്ലാം ലളിതയുടെ അഭിനയപാടവത്തിന്റെ മകുടോദഹരണങ്ങളായി മാറി.
ഭര്‍ത്താവ് ഭരതന്‍ സംവിധാനം ചെയ്ത അമരത്തിലേയും ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചിത്രത്തിലേയും അഭിനയത്തിനാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. ആരവം, നീലപൊന്‍മാന്‍, അമരം, കടിഞ്ഞൂല്‍ കല്യാണം. ഗോഡ്ഫാദര്‍, സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.
ആരവം തുടങ്ങിയ ചിത്രങ്ങളിലെ പരിചയം പ്രണയമായി മാറിയ ശേഷം സംവിധായകന്‍ ഭരതനെ ലളിത ജീവിത പങ്കാളിയാക്കി. 1978 ലായിരുന്നു ഈ വിവാഹം. പിന്നീട് ഭരതന്‍ സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളിലും ലളിതയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.
1998 ല്‍ ഭരതന്റെ ആകസ്മിക വിയോഗം ലളിതയെ വല്ലാതെ വേദനിപ്പിച്ചു. ഇതോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. പിന്നീട് സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ നിര്‍ബന്ധത്തിന് വഴങ്ങി വീണ്ടും സിനിമയില്‍ സജീവമാകുമായിരുന്നു.
വീണ്ടും ചില വീട്ടും കാര്യങ്ങളിലൂടെ രണ്ടാം അങ്കത്തിലും ലളിത മികച്ച കഥാപാത്രങ്ങള്‍ അവതരപ്പിച്ചു.
ഇന്റസെന്റും കെപിഎസി ലളിതയും തമ്മിലുള്ള കോമ്പിനേഷന്‍ വിജയജോടികളായി മാറി. ഗജകേസരിയോഗം മുതല്‍ ഗോഡ്ഫാദര്‍ വരെയുള്ള സിനിമകളില്‍ ഈ ജോടികള്‍ നിറഞ്ഞാടി.
ഇടതുപക്ഷ സഹയാത്രികയായിരുന്ന ലളിത കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.