Breaking News

‘ഹിജാബിന് വിലക്കില്ല, സ്ഥാപനങ്ങളുടെ നിയന്ത്രണം ബാധകം’; കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഇന്ത്യയില്‍ ഹിജാബ് ധരിക്കുന്നതിന് വിലക്കില്ലെന്നും എന്നാല്‍ സ്ഥാപനങ്ങളുടെ അച്ചടക്കം സംബന്ധിച്ച നിയന്ത്രണങ്ങള്‍  ബാധകമാണെന്നും കര്‍ണാടക സര്‍ക്കാ ര്‍ ഹൈക്കോടതിയില്‍.ഹിജാബ് ധരിക്കുന്നതിനുള്ള അവകാശം ഭരണഘടനയു ടെ 25-ാം അനുച്ഛേദത്തില്‍ വരില്ലെന്നും അഡ്വക്കറ്റ് ജനറല്‍  

ബംഗളൂരു: ഇന്ത്യയില്‍ ഹിജാബ് ധരിക്കുന്നതിന് വിലക്കില്ലെന്നും എന്നാല്‍ സ്ഥാപനങ്ങളുടെ അച്ചടക്കം സംബന്ധിച്ച നിയന്ത്രണങ്ങള്‍ അതിനു ബാധകമാണെന്നും കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹിജാബ് ധരിക്കുന്നതിനുള്ള അവകാശം ഭരണഘടനയുടെ 25-ാം അനുച്ഛേദത്തില്‍ വരില്ലെന്നും അഡ്വ ക്കറ്റ് ജനറല്‍ പ്രഭുലിങ് നവാദ്ഗി വാദിച്ചു.

ഹിജാബ് നിരോധനത്തിനെതിരെ ഉഡുപ്പി പ്രീയൂനിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജി യില്‍ വാദം തുടരുന്നതനിടെ കോടതിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സര്‍ക്കാരിനുവേ ണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍. ഹര്‍ജിക്കുമേലുള്ള ഏഴാം ദിവസത്തെ വാദം പൂര്‍ത്തിയായി. വാദം കേള്‍ക്കല്‍ നാളെയും തുടരും.

ഇന്ന് സര്‍ക്കാരിന്റെ വാദം കേള്‍ക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഋതുരാജ് അശ്വതി അധ്യക്ഷനായ കര്‍ ണാടക ഹൈക്കോടതി ബെഞ്ച്. വാദം ആരംഭിച്ചപ്പോള്‍ തന്നെ ഹിജാബിനോടുള്ള സര്‍ക്കാരിന്റെ സമീപ നം കോടതി ആരാഞ്ഞു. ഫെബ്രുവരി അഞ്ചിന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ഹിജാബ് നിരോ ധനത്തിന് നിര്‍ദേശമില്ലെന്ന് എ ജി വ്യക്തമാക്കി. ഓരോ സ്ഥാപനങ്ങളും നിര്‍ദേശിക്കുന്ന യൂനിഫോം പാ ലിക്കണമെന്ന് വിദ്യാര്‍ഥികളോട് ആവശ്യപ്പെടുക മാത്രം ചെയ്യുന്ന നിരുപദ്രവകരമായൊരു ഉത്തരവായി രുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ ഹിജാബ് ധരിക്കുന്നതിന് നിരോധനമില്ലെന്നും എന്നാല്‍ ചില നിബന്ധനകളോടെയുള്ള നിയ ന്ത്രണങ്ങള്‍ മാത്രമാണ് പല സ്ഥാപനങ്ങളിലും ഉള്ളതെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയി ച്ചു. ശിരോവസ്ത്രം ധരിക്കാനുള്ള അവകാശം ഉള്‍പ്പെടുന്നത് ആര്‍ട്ടിക്കിള്‍ 19 (1) (എ)യിലാണെന്ന് എ ജി വാ ദിച്ചു. പൗരന്മാര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്ന വകുപ്പാണിത്.

എന്നാല്‍, മതസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള ആര്‍ട്ടിക്കിള്‍ 25ലാണ് ഇത് ഉള്‍പ്പെടുന്നതെന്നാണ് ഹര്‍ ജിക്കാരുടെ വാദം. ഇത് തെറ്റാണെന്നും എജി ചൂ ണ്ടിക്കാട്ടി. ഫ്രാന്‍സില്‍ പൊതുസ്ഥലത്ത് ഹിജാബിന് പൂര്‍ണ നിരോധനം ഏ ര്‍പ്പെടുത്തിയത് ചൂണ്ടിക്കാണിച്ച എജി, ഇവിടെ ഇസ്ലാം മതം ഇല്ല എന്ന് ഇതി ന് അര്‍ത്ഥമില്ലെന്നും വാദിച്ചു.

ഉച്ചയ്ക്ക് രണ്ടരയോടെ കോടതി വാദം കേള്‍ക്കല്‍ ആരംഭിച്ചു. കോളേജുകളില്‍ മതചിഹ്നങ്ങളുള്ള വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നേരത്തെ ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതിന്റെ ഒരംഗം മാത്രമുള്ള ബെഞ്ചായിരുന്നു വാദം കേട്ടിരുന്നത്. ഇത് പിന്നീട് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടു കയായിരുന്നു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.