Gulf

വന്ദേഭാരത്​ അഞ്ചാംഘട്ടം: ഒമാനില്‍ നിന്ന്​ കേരളത്തിലേക്ക്​ എട്ട്​ സര്‍വീസുകള്‍

 

പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേഭാരത്​ പദ്ധതിയുടെ അഞ്ചാം ഘട്ട സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഒമാനില്‍ നിന്ന്​ ആകെ 19 സര്‍വീസുകളാണ്​ ഉള്ളത്​. ഇതില്‍ എ​ട്ട്​ സര്‍വീസുകളാണ്​ കേരളത്തിലേക്കാണ്​​. ഇതില്‍ നാലെണ്ണം കൊച്ചിയിലേക്കും രണ്ടെണ്ണം തിരുവനന്തപുരത്തിനും ഓരോന്നുവീതം കണ്ണൂരിനും കോഴിക്കോടിനുമാണ്​​ ഉള്ളത്​. 19ല്‍ കേരളത്തിലേക്കുള്ള ഒന്ന്​ അടക്കം രണ്ടെണ്ണം സലാലയില്‍ നിന്നും സര്‍വീസ്​ നടത്തും.

ആഗസ്​റ്റ്​ ആറ്​ വ്യാഴാഴ്​ചയാണ്​ ഒമാനില്‍ നിന്നുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നത്​. മസ്​കത്തില്‍ നിന്ന്​ കണ്ണൂരിലേക്കാണ്​ ആദ്യ വിമാനം. ഏഴിന്​ സലാല-കൊച്ചി സര്‍വീസ്​ ഉണ്ടാകും. എട്ടിന്​ മസ്​കത്തില്‍ നിന്ന്​ കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും പത്തിന്​ കോഴിക്കോടിനും 14ന്​ തിരുവനന്തപുരത്തിനും കൊച്ചിക്കുമാണ്​ സര്‍വീസുകള്‍. അഞ്ചാം ഘട്ടം അവസാനിക്കുന്ന ആഗസ്​റ്റ്​ 15ന്​ മസ്​കത്ത്​-കൊച്ചി വിമാനവും ഉണ്ടാകും. കൊച്ചിക്ക്​ പുറമെ ദല്‍ഹിയിലേക്കാണ്​ സലാലയില്‍ നിന്ന്​ വിമാനമുള്ളത്​. ഇത്​ മസ്​കത്തിലെത്തിയ ശേഷമാകും ദല്‍ഹിയിലേക്ക്​ പുറപ്പെടുക. ഇതിന്​ പുറമെ മസ്​കത്തില്‍ നിന്ന്​ ദല്‍ഹി, മുംബൈ, ബംഗളൂരു/ മംഗളൂരു, തിരുച്ചിറപ്പള്ളി, ഹൈദരാബാദ്​, ലഖ്​നൗ, വിജയവാഡ എന്നിവിടങ്ങളിലേക്കും സര്‍വീസുകളുണ്ട്​. കഴിഞ്ഞ ഘട്ടത്തില്‍ സലാലയില്‍ നിന്ന്​ കേരളത്തിലേക്ക്​ വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.