News

എല്ലാ പ്രവാസികള്‍ക്കും കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം; നിലപാടിലുറച്ച് സർക്കാർ

Web Desk

പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന നിലപാടിൽ മാറ്റം വരുത്താതെ സംസ്ഥാന സർക്കാർ. എല്ലാ വിമാനങ്ങളിൽ വരുന്നവർക്കും കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വന്ദേഭാരത് ദൗത്യമുൾപ്പെടെയുള്ള എല്ലാ വിമാനങ്ങളിൽ വരുന്നവർക്കും കോവിഡ് സർട്ടിഫിക്കറ്റ് വേണമെന്നാണ് തീരുമാനം.

വിദേശ വിമാനത്താവളങ്ങളിൽ ട്രൂ നാറ്റ് റാപ്പിഡ് പരിശോധന മതി. പരിശോധനയ്ക്കുള്ള ക്രമീകരണം എംബസികൾ ചെയ്യണം. ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിക്കും. ഒരു മണിക്കൂറിനകം പരിശോധനാ ഫലം ലഭിക്കുന്നതാണ് ട്രൂ നാറ്റ്. 1000 രൂപയാണു നിരക്ക്.പ്രവാസികൾക്ക് കോവിഡില്ലെന്ന രേഖ വന്ദേഭാരത് മിഷനിൽ വരുന്നവർക്കും വേണമെന്ന് മന്ത്രി ഇ.പി.ജയരാജൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. രോഗം ഉള്ളവരെ പ്രത്യേക വിമാനത്തിൽ കൊണ്ടുവരണമെന്നും മന്ത്രി പറയുന്നു. വിദേശത്തുനിന്ന് ചാർട്ടേഡ് വിമാനത്തിൽ വരുന്നവർ കോവിഡ് ബാധിതരല്ലെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൊണ്ടുവരണമെന്ന് സംസ്ഥാന സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു.

യാത്രക്കാർ കോവിഡ് ബാധിതരല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന വേണമെന്നു സ്വകാര്യ വിമാന കമ്പനികളാണു സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്. വിമാനത്തിൽ രോഗികൾ വരുന്നില്ലെന്ന് ഉറപ്പായാൽ വിമാന ജീവനക്കാരുടെ ക്വാറന്‍റീൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒഴിവാക്കാനാകും. കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്നു വരുന്നവർ കോവിഡ് രോഗമില്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു കേന്ദ്ര സർക്കാർ മാർച്ചിൽ നിർദേശിച്ചിരുന്നു.

The Gulf Indians

View Comments

  • When the government taking any decision, kindly look at the possibility of its implementation also. i.e.

    1) Putting separate flight for the Covid patience is not practical as their numbers are very less to operate a flight.
    2) Covid test for the passengers will only help to increase the burden the poor people, as the tests are going to do by the private hospitals. This will become an additional income for the flight chartering people / embassy people (if their involvement on this matter is compulsory)

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.