കോണ്‍ഗ്രസിന് വാമനപുരം ബ്ലോക്കില്‍ മത്സരിക്കാനും പിന്താങ്ങാനും ആളില്ലാതായതോടെ എല്‍ഡിഎഫ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ല. വാമനപുരം ബ്ലോക്ക് പഞ്ചായത്തില്‍ ആകെയുള്ള 15 ഡിവിഷനില്‍ പതിനാലും നേടിയാണ് എല്‍ഡിഎഫ് വിജയക്കൊടി പാറിച്ചത്. ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം ഇക്കുറി പട്ടികജാതി വനിതയ്ക്കാണ് സംവരണം ചെയ്തിട്ടുള്ളത്. പാലോട് ബ്ലോക്ക് ഡിവിഷനില്‍ നിന്ന് വിജയിച്ച കോമളമാണ് പ്രസിഡന്റാവുക. നിലവില്‍ കോണ്‍ഗ്രസിന് ഒരംഗം മാത്രമാണുള്ളത്. പിന്താങ്ങാന്‍ അംഗമില്ലാത്തതിനാല്‍ ഇവര്‍ക്ക് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല.
കല്ലറ ബ്ലോക്ക് ഡിവിഷനില്‍നിന്ന് വിജയിച്ച അഡ്വ. എസ് എം റാസിയാണ് വൈസ് പ്രസിഡന്റാവുക. പനങ്ങോട് തുമ്പാനൂര്‍ സ്വദേശിനിയായ കോമളം വളരെ സാധാരണ കുടുംബത്തിലെ അംഗമാണ്. തൊഴിലുറപ്പ് തൊഴിലാളിയായും മേറ്റായും പ്രവര്‍ത്തിച്ചിരുന്ന കോമളം അങ്കണവാടി ടീച്ചറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പിരപ്പന്‍കോട് സ്വദേശിയായ റാസി വിദ്യാര്‍ഥി യുവജനപ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തേക്ക് വരുന്നത്. മാണിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചു. ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷനില്‍നിന്ന് കഴിഞ്ഞ തവണ വിജയിച്ച അദ്ദേഹം ബിരുദാനന്തര ബിരുദധാരിയുമാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.