നയപ്രഖ്യാപന പ്രസംഗത്തില്‍ വള്ളത്തോളിന്റെ വരികള്‍ ഉദ്ധരിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഭാരതമെന്ന പേരുകേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം എന്ന വരികളാണ് രാഷ്ട്രപതി ഉദ്ധരിച്ചത്.
കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ ലോകത്തിന് പ്രചോദനമായെന്ന് രാഷ്ട്രപതി പറഞ്ഞു. സമയോചിതമായ തീരുമാനങ്ങള്‍ നിരവധി പേരുടെ ജീവന്‍ രക്ഷിച്ചു. ദരിദ്രര്‍ക്ക് നിസാര തുകയ്ക്ക് മരുന്ന് എത്തിച്ചുനല്‍കാന്‍ കഴിഞ്ഞു. രാജ്യത്ത് കോവിഡ് രോഗികളുടെ നിരക്ക് കുറയുന്നത് ആശ്വാസകരമാണെന്നും രാഷ്ട്രപതി പറഞ്ഞു.
കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് ആത്മനിര്‍ഭരതയുടെ ലക്ഷ്യമെന്ന് രാഷ്ട്രപതി പറഞ്ഞു. കാര്‍ഷിക മേഖലയുടെ ആധുനികവത്കരണം ത്വരിതപ്പെടുത്തിയെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. ചെറുകിട കര്‍ഷകരുടെ ക്ഷേമത്തില്‍ ശ്രദ്ധിക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. സ്വാമിനാഥന്‍ റിപ്പോര്‍ട്ട് പ്രകാരം കര്‍ഷകര്‍ക്കുവേണ്ടി താങ്ങുവില ഉയര്‍ത്തി. ചെറുകിട ഇടത്തകരം സര്‍ക്കാരുകള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്’. കര്‍ഷകരെ സ്വയം പര്യാപ്തരാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിളകള്‍ക്ക് ന്യായവില ഉറപ്പാക്കുമെന്നും താങ്ങുവില ഇപ്പോള്‍ റെക്കോര്‍ഡിലാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ റിപ്പബ്ലിക്ദിനാഘോഷത്തിലെ അക്രമങ്ങളെ രാഷ്ട്രപതി അപലപിച്ചു. അതേസമയം കര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് അടക്കം 20 പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.