തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) ഓഡിയോളജി/സ്പീച്ച് ലാംഗ്വേജ് പതോളജി പ്രൊഫസറുടെ ഒഴിവിലേക്ക് നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
സ്പീച്ച്, ഹിയറിംഗ് സയന്‍സസ്, ഓഡിയോളജി, സ്പീച്ച് ലാംഗ്വേജ് പതോളജി എന്നീ വിഷയങ്ങള്‍ അടിസ്ഥാനമാക്കി പ്രമുഖ സര്‍വകലാശാല/സ്ഥാപനം എന്നിവയില്‍ നിന്നുള്ള ഡോക്ടറേറ്റ് അനിവാര്യം. ബിരുദ, ബിരുദാനന്തര തലങ്ങളില്‍ 15 വര്‍ഷത്തെ അധ്യാപന പരിചയം ഉണ്ടായിരിക്കണം. ഇതില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയം പിജി തലത്തിലും അക്കാദമിക് റിസര്‍ച്ചിലുമായിരിക്കണം.
അപേക്ഷകര്‍ അഞ്ചു പേപ്പറെങ്കിലും പ്രമുഖ അന്തര്‍ദേശീയ ജേണലുകളില്‍ പ്രസിദ്ധീകരിച്ച് നിരന്തര ഗവേഷണ നൈപുണ്യം തെളിയിച്ചവരാകണം. റിസര്‍ച്ചിന് ഗൈഡുചെയ്തിട്ടുള്ള പ്രവൃത്തി പരിചയം, അന്തര്‍ദേശീയ പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള അംഗീകാരം, പ്രമുഖ സര്‍വ്വകലാശാലകളുമായുള്ള സഹകരണം എന്നിവ ഉണ്ടായിരിക്കണം. വാലിഡ് ആര്‍സിഐ രജിസ്ട്രേഷന്‍ നിര്‍ബന്ധം.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 16. കൂടുതല്‍ വിവരങ്ങള്‍ക്ക് http://nish.ac.in/others/career എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.