Breaking News

വിദേശകാര്യ സെക്രട്ടറിയുടെ കത്ത് കേരളത്തിനുള്ള അഭിനന്ദനമല്ല; മുഖ്യമന്ത്രിക്ക് മറുപടിയുമായി വി മുരളീധരന്‍

Web Desk

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അഭിനന്ദിച്ചിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. വിദേശകാര്യ സെക്രട്ടറിയുടെ കത്ത് കേരളത്തിനുള്ള അഭിനന്ദനമല്ല. പിന്മാറിയത് അംബാസിഡര്‍മാരെ അറിയിക്കാം എന്നായിരുന്നു കത്ത്. കത്തില്‍ ഔപചാരിക മര്യാദ വാചകങ്ങള്‍ മാത്രമാണുള്ളത്. മണ്ടത്തരം പറ്റിയത് തിരുത്തിയതില്‍ സന്തോഷം എന്നാണ് പറഞ്ഞത്. അപ്രയോഗിക നിലപാട് മാറ്റിയതിലെ സന്തോഷമാണ് അറിയിച്ചത്. മലയാളികളെ പരിഹസിക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്തതെന്ന് മുരളീധരന്‍ പറഞ്ഞു.

യുദ്ധത്തിനിടയില്‍ അല്‍പ്പത്തരം കാണിക്കുന്നത് മലയാളികളെയാകെ അപഹാസ്യരാക്കും. കത്തിലെ വാക്കുകളുടെ അര്‍ത്ഥം മലയാളികള്‍ക്ക് അറിയാം. കോംപ്ലിമെന്റും കണ്‍ഗ്രാചുലേഷന്‍സും തമ്മിലുള്ള വ്യത്യാസം പിആറുകാര്‍ക്കറിയില്ല. വെബിനാറില്‍ പങ്കെടുത്തതിന് പോലും ഫ്‌ളക്‌സ് വെക്കുന്നത് നല്ലതല്ല. അതിനും പി ആര്‍ വര്‍ക്ക് നടത്തുന്നു. പിആര്‍ വര്‍ക്കിനുള്ള പണം കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കണം. പിആറിലൂടെ കോവിഡിനെ പ്രതിരോധിക്കാനാകില്ല.തെലങ്കാനയെയും ഒഡീഷയെയും അഭിനന്ദിച്ച് കേന്ദ്രം കത്ത് നല്‍കിയിരുന്നു. അവരാരും ഇങ്ങനെ പിആര്‍ വര്‍ക്കിന് ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

താന്‍ ആറ് കാര്യങ്ങള്‍ ഉന്നയിച്ചു. അതിനൊന്നും കേരളം മറുപടി പറഞ്ഞില്ല. കോവിഡ് നെഗറ്റീവ് ആയവരെ കൊണ്ടുവരണമെന്ന ആദ്യകത്ത് പൂഴ്ത്തി. തനിക്ക് വ്യക്തതയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. താന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആണെന്നും വി മുരളീധരന്‍ പറഞ്ഞു.

ടെസ്റ്റ് കുറവായതുകൊണ്ടാണ് കേരളത്തില്‍ രോഗികളുടെ കണക്ക് വര്‍ധിക്കുന്നത്. കോവിഡ് ടെസ്റ്റ് കൂട്ടണം എന്നാവശ്യപ്പെട്ടപ്പോള്‍ കേരളം അത് തള്ളി.ചിലരെപ്പോലെ എല്ലാം അറിയാമെന്ന് പറയുന്നില്ല. കുറച്ചൊക്കെ അറിയാം. പരിശോധനയില്‍ കേരളം നില്‍ക്കുന്നത് ഏറെ പിന്നില്‍, ഇരുപത്തെട്ടാം സ്ഥാനത്താണ് ഇപ്പോഴെന്നും മുരളീധരന്‍ ആരോപിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.