Kerala

സംവിധായകന്‍ വി.എ ശ്രീകുമാറിന് അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റ്

 

ബ്രാന്‍ഡിങ്ങ് സ്ട്രാറ്റജിസ്റ്റും പരസ്യ സിനിമാ സംവിധായകനുമായ വി.എ ശ്രീകുമാറിനെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഫോര്‍ ഗ്ലോബല്‍ പീസ് ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. ബ്രാന്‍ഡിങ്ങിലെയും കമ്യൂണിക്കേഷനിലെയും കാല്‍ നൂറ്റാണ്ടിന്റെ മികവ് പരിഗണിച്ചാണ് അവാര്‍ഡ്. യുഎസ്എ ഫെഡറല്‍ ഗവര്‍ണമെന്റിന്റെ കീഴിലുള്ള ഐക്യ രാഷ്ട്ര സഭയുടെ അംഗീകാരമുള്ള യൂണിവേഴ്‌സിറ്റിയാണ് ഇത്. പുരസ്‌ക്കാരത്തിന് വി.എ ശ്രീകുമാറിനെ കൂടാതെ ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസ്, ഇന്ത്യന്‍ ഗുസ്തി താരം സന്‍ഗ്രാം സിങ്, പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ രാഗേഷ് ജ്വിന്‍ജുന്‍ വാല, രാജ്യത്തെ പ്രമുഖ ഇന്‍ഫ്രാ സ്ട്രക്ചര്‍ ഇന്‍ഡസ്ട്രിയലിസ്റ്റ് ജിഗ്‌നേഷ് ജോഷി തുടങ്ങിയവരും അര്‍ഹരായി.

ബ്രാന്‍ഡിങ്ങിലും കമ്യൂണിക്കേഷനിലും ശ്രീകുമാറും അദ്ദേഹത്തിന്റെ കമ്പനി പുഷ് ഇന്റഗ്രേറ്റഡും മൂന്നു പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുകയാണ്. ധാരാളം പ്രാദേശിക ബ്രാന്‍ഡുകളെ ദേശീയ അന്തര്‍ ദേശീയ ബ്രാന്‍ഡുകളാക്കി മാറ്റിയിട്ടുണ്ട് ശ്രീകുമാറിന്റെ ബ്രാന്‍ഡിങ് സ്ട്രാറ്റജി. രാജ്യത്തെ പ്രമുഖ മാനേജ്‌മെന്റ് ഇന്‍സ്റ്റ്യൂട്ടുകളില്‍ കേസ് സ്റ്റഡികളാണ് ശ്രീകുമാര്‍ ചെയ്ത പല ക്യാംപയിനുകളും. ഏറെ ശ്രദ്ധേയമായ 700 ഓളം പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

അച്ഛന്‍ അരവിന്ദാക്ഷ മേനോന്റെ പേരില്‍ സ്ഥാപിതമായ സി.എ മേനോന്‍ ഫൗണ്ടേഷന്‍ വഴി പാലക്കാട് അമ്പലക്കാട് ദളിത് കോളനിയില്‍ ആരോഗ്യ വിദ്യാഭ്യാസ സ്ത്രീ ശാക്തീകരണ മേഖലകളില്‍ വര്‍ഷങ്ങളായി നടത്തിയ സേവനങ്ങളെ പരിഗണിച്ച് ”പീസ് എജ്യൂക്കേറ്റര്‍” എന്ന നിലയ്ക്ക് സമാധാനത്തിനുള്ള എക്‌സലന്‍സ് അവാര്‍ഡും യൂണിവേഴ്‌സിറ്റി നല്‍കി. ഗോവ ജെഡബ്ല്യു മാരിയറ്റില്‍ വെച്ച് നടന്ന കോണ്‍ വെക്കേഷനില്‍ പുരസ്‌കാരങ്ങള്‍ വി.എ ശ്രീകുമാര്‍ ഏറ്റുവാങ്ങി

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.