കൊല്ലം: ഉത്ര വധക്കേസില്‍ ഡിസംബര്‍ ഒന്നിന് വിചാരണ ആരംഭിക്കും. ഇതിന് മുന്നോടിയായി കുറ്റപത്രം കൊല്ലം ജില്ലാ സെഷന്‍സ് കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചു. കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ഘട്ടത്തില്‍ പ്രതി സൂരജ് കുറ്റം നിഷേധിക്കുകയും ചെയ്തു. നേരത്തെ അടൂര്‍ പറക്കോടുള്ള വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സൂരജ് കുറ്റം സമ്മതിച്ചിരുന്നു.
അതേസമയം സൂരജ് സമര്‍പ്പിച്ച ജാമ്യാപേക്ഷയും വിചാരണ കോടതി തള്ളി. ആറ് മാസക്കാലമായി താന്‍ പോലീസ് കസ്റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നും സൂരജ് ആവശ്യപ്പെട്ടെങ്കിലും കോടതി അപേക്ഷ തള്ളുകയായിരുന്നു.
മെയ് ആറിനാണ് കൊല്ലം അഞ്ചല്‍ സ്വദേശിനിയായ ഉത്രയെ ഭര്‍ത്താവ് സൂരജ് മൂര്‍ഖനെ കൊണ്ട് കടിപ്പിച്ചു കൊന്നത്. പാമ്പിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതുള്‍പ്പെടെ അപൂര്‍വ്വ അന്വേഷണ നടപടികള്‍ ഉണ്ടായ കേസാണിത്. അതേസമയം സൂരജിന്റെ കുടുംബാംഗങ്ങള്‍ പ്രതികളായ ഗാര്‍ഹിക പീഡന കേസിലെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എ.അശോകന്‍ അറിയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.