ചമോലി: ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തില്‍പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. 171 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. ഇന്നലെ രാത്രി വരെ 28 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്താനുള്ള 171 പേരില്‍ 150-ഓളം പേര്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ച ചമോലി ജില്ലയിലെ തപോവനില്‍ നിന്നുള്ളവരാണ്.
അതേസമയം തപോവനിലെ ജലവൈദ്യുതി നിലയത്തിന് അടുത്തുള്ള തുരങ്കത്തില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. തുരങ്കത്തിന് അകത്തേക്ക് കടക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ജെസിബി കൊണ്ട് തുരന്ന് 100 മീറ്ററോളം അകത്തേക്ക് കടക്കാനാണ് സൈന്യത്തിന്റെയും ദുരന്ത നിവാരണ സേനയുടെയും ശ്രമം. ചെളിയും മണ്ണും പാറക്കെട്ടുകളും നിറഞ്ഞതിനല്‍ ഈ ദൗത്യം ദുഷ്‌കരമാണ്.
മുപ്പത്തിയഞ്ചോളം പേര്‍ തുരങ്കത്തിന് അകത്തുണ്ട് എന്നാണ് നിഗമനം. തപോവനിലെ ജലവൈദ്യുതി നിലയത്തിന്റെ ടണല്‍ തകര്‍ന്നുളള ഒഴുക്കില്‍ പെട്ടവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ മറൈന്‍ കമാന്‍ഡോയും മുങ്ങല്‍ വിദഗ്ധരും രാവിലെ പുനരാരംഭിച്ചു. ഒഴുക്കില്‍ പെട്ടവരുടെ മൃതദേഹം 120 കിലോമീറ്റര്‍ അകലെ നിന്നുവരെ കണ്ടെത്തിയ്യുണ്ട്. അതിനാല്‍ ഗംഗ നദിയിലുടനീളം തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.