Breaking News

ഖത്തറിന് നാറ്റോ ഇതര സഖ്യ പദവി പ്രഖ്യാപിച്ച് യുഎസ്, യൂറോപ്പിലേക്ക് പ്രകൃതി വാതക വിതരണം സുഗമമാകും

സുരക്ഷാ സഹകരണവും പ്രതിരോധ നിക്ഷേപത്തിനും അവസരമൊരുക്കുന്ന പ്രഖ്യാപനം. ബഹ്‌റൈനും, കുവൈത്തിനു ശേഷം നാറ്റോ ഇതര സഖ്യമാകുന്ന മുന്നാമത്തെ ഗള്‍ഫ് രാജ്യമാണ് ഖത്തര്‍

ദോ : ഖത്തറിനെ നാറ്റോ ഇതര സഖ്യത്തില്‍ ഉള്‍പ്പെടുത്തി യുഎസ് പ്രഖ്യാപനമായി. പ്രസിഡന്റ് ബൈഡന്റെ നിര്‍ദ്ദേശത്തിന് വൈറ്റ് ഹൗസ് ഔദ്യോഗിക അംഗീകാരം നല്‍കി.

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ യുഎസ് സന്ദര്‍ശനത്തിനിടെയാണ് പ്രസിഡന്റ് ജോ ബൈഡന്‍ ഖത്തറിനെ നാറ്റോ ഇതര സഖ്യത്തില്‍ ഉള്‍പ്പെടുത്തുമെന്ന് അറിയിച്ചത്.

കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഗള്‍ഫ് മേഖലയില്‍ നിന്നുള്ള മൂന്നാമത്തെ നാറ്റോ ഇതര സഖ്യ കക്ഷിയായി ഇതോടെ ഖത്തര്‍ മാറി.

അമേരിക്കയുമായി പ്രതിരോധമുള്‍പ്പടെയുള്ള തന്ത്രപ്രധാനമായ പല വിഷയങ്ങളിലും അടുത്ത ബന്ധവും സഹകരണത്തിനും വഴിയൊരുക്കുന്നതാണ് നാറ്റോ ഇതര സഖ്യ കക്ഷിയെന്ന പദവി.

അഫ്ഘാന്‍ വിഷയത്തില്‍ ഖത്തര്‍ നടത്തിയ ഇടപെടലാണ് യുഎസിന് മതിപ്പുണ്ടാക്കിയത്. താലിബാനുമായുള്ള ചര്‍ച്ചകള്‍ക്ക് ഖത്തറാണ് മദ്ധ്യസ്ഥത വഹിച്ചത്.

ഷ്യ-യുക്രെയിന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നാറ്റോ പ്രഖ്യാപിച്ച ഉപരോധങ്ങളെ തുടര്‍ന്ന് യൂറോപ്പിലേക്കുള്ള പ്രകൃതി വാതകം റഷ്യയില്‍ നിന്ന് ലഭ്യമല്ലാതാകുന്ന സാഹചര്യത്തില്‍ ഇതിന് പരിഹാരം കാണുന്നതിനും ഖത്തറുമായുള്ള സഹകരണം അനിവാര്യവുമാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.