World

എച്ച്‌ 1 ബി വിസയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ അമേരിക്ക

 

വാഷിങ്ടണ്‍: എച്ച്‌ 1 ബി വിസയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ അമേരിക്ക. വിസയുള്ളവര്‍ക്ക് തിരികെ വന്ന് നേരത്തേയുള്ള ജോലികളില്‍ തുടരാമെന്നാണ് പുതിയ ഉത്തരവ്. കൊവിഡ് പ്രതിസന്ധിയ്ക്കിടെ പുതിയ തൊഴിലാളികളെ നിയമിക്കുന്നത് തൊഴില്‍ ദാതാക്കള്‍ക്ക് കടുത്ത സാമ്പത്തിക ഞെരുക്കത്തിന് ഇടയാക്കുമെന്ന സാഹചര്യത്തിലാണ് തീരുമാനം.

എല്‍ 1 വിസ അപേക്ഷകര്‍ക്കും സമാനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. വിസ നിയന്ത്രണങ്ങള്‍ വരുന്നതിന് മുന്‍പ് ജോലി ചെയ്തിരുന്ന അതേ സ്ഥാപനത്തില്‍ അതേ തൊഴില്‍ ദാതാവിന് കീഴില്‍ മുന്‍പ് ചെയ്തിരുന്ന തസ്തികയില്‍ തന്നെ തിരികെയെത്താനാണ് ഇതോടെ സാധിക്കുക.

ആരോഗ്യ പരിരക്ഷ, ഐടി മേഖലയില്‍ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കാണ് മടങ്ങിയെത്താന്‍ സാധിക്കുക. ഇവര്‍ക്ക് 15 ശതമാനം അധിക വേതനം നല്‍കുന്നതിനെ കുറിച്ചും പരിഗണിക്കും. കൂടാതെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ മേഖലയല്‍ പ്രവര്‍ത്തിക്കുന്നതോ ഗവേഷണം നടത്തുകയോ ചെയ്യുന്നവര്‍ക്കും ഇളവുകള്‍ അനുവദിക്കും.

അഞ്ച് മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് വിദേശകാര്യവകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. വിസയ്ക്കായി പരിഗണിക്കുന്നതിന് അപേക്ഷകര്‍ ഈ അഞ്ചില്‍ രണ്ടെണ്ണമെങ്കിലും പാലിക്കണം. തിരികെ എത്തുന്നവര്‍ക്ക് തങ്ങളുടെ ജീവിത പങ്കാളികളേയും കുട്ടികളേയും തിരികെ കൊണ്ടുവരാമെന്നും യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് അഡൈ്വസറി വ്യക്തമാക്കി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.