News

ഉത്തര്‍പ്രദേശില്‍ നടക്കുന്നത് അരാജകത്വം; താന്‍ വീട്ടുതടങ്കലിലെന്ന് യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍

 

ലഖ്‌നൗ: യോഗി സര്‍ക്കാരിനെതിരെ യുപിയില്‍ പ്രതിഷേധം ആളിക്കത്തുമ്പോള്‍ ഉത്തര്‍പ്രദേശ്‌
കോണ്‍ഗ്രസ് അധ്യക്ഷന്‍ വീട്ടുതടങ്കലിലാണ്. പുലര്‍ച്ചെ നാല് മണി മുതല്‍ താന്‍ വീട്ടുതടങ്കലിലാണെന്ന കാര്യം യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു തന്നെയാണ് അറിയിച്ചത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അരാജകത്വത്തിന്റെ എല്ലാ സീമകളും കടന്നിരിക്കുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു.

ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പോകുന്നതിനിടെയാണ് അജയ് കുമാര്‍ ലല്ലുവിനെ യുപി പോലീസ് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ‘പുലര്‍ച്ചെ നാലുമണിക്ക് ഞാന്‍ ഹൗസ് അറസ്റ്റിലാണെന്ന് പറഞ്ഞു, അനീതിക്കെതിരെ പ്രതിഷേധിക്കുന്നത് തെറ്റാണോ? എന്നെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല, എന്താണ് യുപി സര്‍ക്കാരിന് മറയ്ക്കാനുള്ളത്?’ അദ്ദേഹം ചോദിച്ചു.

ഹത്രാസ് സംഭവത്തില്‍ രാജ്യ വ്യാപകമായ പ്രതിഷേധം തുടരുകയാണ്. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകാന്‍ പുറപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും സംഘത്തെയും നോയിഡയില്‍ വച്ച് പോലീസ് തടഞ്ഞെങ്കിലും പിന്നീട് ഹത്രാസിലേക്ക് പോകാന്‍ അനുമതി നല്‍കുകയായിരുന്നു.

അതേസമയം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും മൗനത്തിലാണ്. ഇതും വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. ഹത്രാസ് സംഭവത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന സ്മൃതി ഇറാനിയുടെ ആരോപണത്തിനെതിരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ആഗ്രയില്‍ വച്ച് വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ മന്ത്രിയുടെ വാഹനവ്യൂഹം തടയുകയുണ്ടായി. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.