Saudi Arabia

കോഴിക്കോട് ഫുട്‌ബോള്‍ ക്ലബിനെ സ്വന്തമാക്കി സൗദി രാജകുടുംബം

 

ജിദ്ദ/കോഴിക്കോട്: കേരളത്തിലെ ഫുട്‌ബോള്‍ ടീമിനെ സ്വന്തമാക്കി സൗദി രാജകുടുംബം. സൗദി രാജകുമാരന്‍ അബ്ദുല്ല ബിന്‍ മുസാഅദ് ബിന്‍ അബ്ദുല്‍ അസീസിന്റെ ഉടമസ്ഥതയിലുള്ള യുനൈറ്റഡ് വേള്‍ഡ് ഗ്രൂപ്പ് ആണ് കാലിക്കറ്റ് ക്വാര്‍ട്‌സ് ഫുട്‌ബോള്‍ ക്ലബ് ഏറ്റെടുത്തത്. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസറ്റ്‌സ് ഹോള്‍ഡിംഗ് ആന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് വെള്ളിയാഴ്ച ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി.പുതിയ പേര് കേരള യുണൈറ്റഡ് ഫുട്‌ബോള്‍ എന്നാക്കി.

ഫുട്‌ബോളില്‍ കേരളത്തിന്റെ ഭാവി ഭദ്രമാണെന്ന് തെളിയിക്കുന്നതാണ് പ്രഖ്യാപനം. ഇതോടെ ഐ.എസ്.എല്ലില്‍ കളിക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ്, ഐ ലീഗില്‍ കളിക്കുന്ന ഗോകുലം കേരള എന്നിവക്കു ശേഷം കേരളത്തിന്റെ മണ്ണില്‍ നിന്നും ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഉയരങ്ങളിലേക്കുളള പടവുകള്‍ കയറുന്ന മറ്റൊരു ക്ലബായി ക്വാര്‍ട്‌സ് എഫ്.സി മാറി

കേരള യുണൈറ്റഡിനു പുറമെ,ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുന്ന ഷെഫീല്‍ഡ് യുണൈറ്റഡ്, ബെല്‍ജിയം പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുന്ന ബീര്‍ഷ്‌കോട്ട്, യു.എ,ഇ സെക്കന്റ് ഡിവിഷന്‍ ലീഗില്‍ പങ്കെടുക്കുന്ന അല്‍ ഹിലാല്‍ യുണൈറ്റഡ് എന്നീ ക്ലബുകളും യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്.

‘2027 എഫ്‌സി ഏഷ്യന്‍ കപ്പിന് ആതിഥ്യം വഹിക്കാനള്ള മത്സരം ഉള്‍പ്പെടെ ഇന്ത്യന്‍ ആരാധകര്‍ക്ക് ഫുട്‌ബോളിനോടുള്ള അഭിനിവേശവും ഇന്ത്യയില്‍ ഫുട്‌ബോള്‍ മേഖല സാക്ഷ്യം വഹിക്കുന്ന വികാസവും കാലിക്കറ്റ് ഫുട്‌ബോള്‍ ഏറ്റെടുക്കാന്‍ കാരണമാണെന്ന് യുണൈറ്റൈഡ് വേള്‍ഡ് ഗ്രൂപ്പ് പറഞ്ഞു. ഇന്ത്യന്‍  ഫുട്ബോളിന്റെ  മിടിക്കുന്ന ഹൃദയമാണ് കേരള സംസ്ഥാനം. കേരളത്തിന്റെ ഫുഡ്‌ബോള്‍ ഏറെ ജനപ്രിയമാണ്.ഇതാണ് കാലിക്കറ്റ് ക്വാര്‍ട്‌സ് ക്ലബിനെ  സംസ്ഥാനത്തിന്റെ പേരിലേക്ക് മാറ്റാന്‍ പ്രചോദനം.ക്ലബിന്റെ ലോഗോയിലും മാറ്റം വരുത്തിയിട്ടുണ്ട്.
ഗ്രൂപ്പിന്റെ ബ്രാന്‍ഡ് പ്രചരിപ്പിക്കുന്നതിനും ക്ലബുകളുടെ ജനപ്രീതി വര്‍ധിപ്പിക്കുന്നതിനും പുറമെ കഠിനാധ്വാനത്തിലൂടെയും ആരാധകരുടെ പിന്തുണയോടെയും ക്ലബിനെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ എറ്റവും ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പ് പറഞ്ഞു. അതിന്റെ ഭാഗമായി ക്ലബില്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ട ഒരു അക്കാദമി സ്ഥാപിക്കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

9 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

9 months ago

This website uses cookies.