കെ.പി. സേതുനാഥ്
ഐക്യരാഷ്ട്ര സഭയുടെ വാണിജ്യ വികസന കോണ്‍ഫറന്‍സ് (UNCTAD) പുറത്തിറക്കിയ ലോക വാണിജ്യ-വികസന റിപോര്‍ട്ടിന്റെ വിലയിരുത്തല്‍ പ്രകാരം കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും ആഗോള സമ്പദ്ഘടന അടുത്തകൊല്ലവും മുക്തി നേടുന്നതിനുള്ള സാധ്യതകള്‍ വിരളമായിരിക്കും. 2021-ല്‍ സാമ്പത്തിക മേഖലയില്‍ മടങ്ങിവരുവിനുള്ള സാഹചര്യമുണ്ടെങ്കിലും അതിന്റെ ക്രമം എല്ലാ രാജ്യങ്ങളിലും ഒരുപോലെ സംഭവിക്കണമെന്നില്ലെന്ന് സെപ്തംബര്‍ 22-ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിക്കുക. സാമ്പത്തിക മേഖല നിശ്ചലമായതിന്റെ ഫലമായി നികുതി വരുമാനത്തിലുണ്ടായ വലിയ ശോഷണവും ആരോഗ്യമേഖലയില്‍ നടത്തേണ്ടി വരുന്ന അധികച്ചെലവും കൂടിച്ചേരുന്നതിന്റെ ഭാഗമായി വികസ്വര രാജ്യങ്ങള്‍ നേരിടുന്ന 2-3 ലക്ഷം കോടി ഡോളറിന്റ വരവും-ചെലവും തമ്മിലുള്ള അന്തരം സാര്‍വദേശീയ സമൂഹം വേണ്ടനിലയില്‍ ഇനിയും ഉള്‍ക്കൊണ്ടിട്ടില്ല. വരവും ചെലവും തമ്മിലുള്ള അനുപാതത്തിലെ അന്തരം വികസ്വര രാജ്യങ്ങളെ നഷ്ടപ്പെടുന്ന മറ്റൊരു ദശകത്തിലേക്ക് പിടിച്ചു താഴ്ത്തുമെന്നും 2030-ല്‍ കൈവരിക്കേണ്ട സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിന് വിഘാതമാകുമെന്നും വിലയിരുത്തപ്പെടുന്നു.
കോവിഡിന്റെ വ്യാപനത്തിന് മുമ്പുതന്നെ പ്രതിസന്ധിയിലായ ആഗോള സമ്പദ്ഘടന മഹാമാരിയുടെ വ്യാപനത്തോടെ നിലയില്ലാക്കയങ്ങളിലേക്ക് പതിക്കുകയായിരുന്നു. 2020-അവസാനിക്കുമ്പോള്‍ 6-ലക്ഷം കോടി ഡോളറിന്റെ കുറവാണ് സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ മേഖലയില്‍ ലോകമാകെ അനുഭവപ്പെടുക. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ബ്രസീല്‍, ഇന്ത്യ, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ സാമ്പത്തികമേഖല മൊത്തം തുടച്ചു നീക്കപ്പെടുന്നതിനു തുല്യമായ സ്ഥിതിയാണ് ഉല്‍പ്പാദന-സേവന മേഖലകളില്‍ ലോകം അഭിമുഖീകരിക്കുന്നത്. വാണിജ്യം അഞ്ചിലൊന്നായി കുറയുമെന്നും, നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ 40 ശതമാനം, റെമിറ്റന്‍സ് വരുമാനത്തില്‍ 100 ബില്യണ്‍ ഡോളറിന്റെ കുറവും സംഭവിക്കുമെന്നാണ് UNCTAD റിപ്പോര്‍ട്ടിന്റെ അനുമാനം.
ഒരു വിഭാഗം സാമ്പത്തിക വിദഗ്ധരും, പണ്ഡിതരും കരുതുന്നതുപോലെ 2020 കഴിയുന്നതോടെ സാമ്പത്തിക മേഖല ‘V’ ആകൃതിയിലുള്ള തിരിച്ചുവരവിന് പ്രാപ്തി നേടുമെന്ന പ്രതീക്ഷ ഈ റിപ്പോര്‍ട്ട് പുലര്‍ത്തുന്നില്ല. ആഗോള സാമ്പത്തിക മേഖല അഞ്ചു ശതമാനം വളര്‍ച്ച നിരക്കോടെ 2021-ല്‍ ഒരു തിരിച്ചുവരവ് നടത്തിയാലും 2019-വുമായി താരതമ്യം ചെയ്യുമ്പോള്‍ 12-ലക്ഷം കോടി ഡോളറിന്റെ വരുമാനകമ്മി അപ്പോഴും ബാക്കിയാവും.
മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണന്‍ സി. രംഗരാജനും, മദ്രാസ് സ്‌കൂള്‍ ഓഫ് എക്കണോമിക്സിന്റെ മുന്‍ ഡയറക്ടര്‍ ഡി.കെ. ശ്രീവാസ്തവയും ചേര്‍ന്ന് സെപ്തംബര്‍ 28-ലെ ദ ഹിന്ദു പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പരാമര്‍ശിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നേരിടുന്ന ധനക്കമ്മിയെക്കുറിച്ചുളള കണക്കുകള്‍ UNCTAD റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോഴാണ് ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം ബോധ്യമാവുക. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാതത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മൊത്തം നികുതി വരുമാനം 32.6 ശതമാനം ഇടിഞ്ഞപ്പോള്‍ 19 സംസ്ഥാനങ്ങളുടെ സ്വന്തം വരുമാനം 45-ശതമാനം ഇടിവാണ് ഇതേ കാലയളവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര ബഡ്ജറ്റില്‍ വാഗ്ദാനം ചെയ്ത ചെലവുകളും, മഹാമാരിയുടെ പേരിലുണ്ടായ അധികച്ചെലവും കണക്കിലെടുക്കുകയാണെങ്കില്‍ കേന്ദ്രത്തിന്റെ ധനക്കമ്മി ഇപ്പോഴത്തെ നിലയില്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 8.8 ശതമാനമാവും. സംസ്ഥാനങ്ങളുടെ ധനക്കമ്മി കൂടി ഇതോടൊപ്പം കൂട്ടുന്ന പക്ഷം ധനക്കമ്മി ആഭ്യന്തരോല്‍പാദനത്തിന്റെ 13.8 ശതമാനം വരെയാവും.
സാമ്പത്തിക മേഖല അഭിമുഖീകരിക്കുന്ന ഇത്തരം അടിസ്ഥനപരമായ വിഷങ്ങള്‍ നേരിടുന്നതിനുള്ള കര്‍മപദ്ധതികള്‍ ഒന്നും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇനിയും ഉണ്ടായിട്ടില്ല. മൊത്തം ആഭ്യന്തരോല്‍പാദനം ഒന്നാംപാദത്തില്‍ 24-ശതമാനം ഇടിവു രേഖപ്പെടുത്തിയതോടെ വളരെയധികം കൊട്ടിഘോഷിക്കപ്പെട്ട ഉത്തേജക പാക്കേജുകള്‍ ഉദ്ദേശിച്ച ഫലം കണ്ടില്ലെന്ന് വ്യക്തമാണ്. സാമ്പത്തിക മേഖലയില്‍ അത്യാവശമായ ചടുലത പുനസ്ഥാപിക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള നിക്ഷേപങ്ങളും, ചെലവഴിക്കലും അനിവാര്യമാണ്. നികുതിയടക്കം വരുമാനത്തിന്റെ എല്ലാ മേഖലകളിലും ശോഷണം നേരിടുന്ന സര്‍ക്കാര്‍ ചെലവഴിക്കലിന് വേണ്ടിയുള്ള തുക എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തില്‍ ഒരു നിശ്ചയവുമില്ലാതെ ഉഴലുകയാണ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഈ അനിശ്ചിതത്വം സാമ്പത്തിക മേഖലയിലെ പ്രതിസന്ധികളെ വരാനിരിക്കുന്ന നാളുകളില്‍ കൂടുതല്‍ ആഴത്തിലാക്കിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.