Saudi Arabia

ഉംറ തീര്‍ഥാടനം- ആപ്ലിക്കേഷന്‍ നാളെ മുതല്‍ പ്രവര്‍ത്തന ക്ഷമമാകും

 

ഉംറ തീര്‍ഥാടനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒക്ടോബര്‍ 4 മുതല്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു.ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കുന്ന ആപ്ലിക്കേഷന്‍ വഴിയാണ് ഉംറ തീര്‍ഥാടനത്തിന്  അനുമതി ലഭിക്കുക.

ഉംറ കര്‍മ്മത്തിന് തയ്യാറെടുക്കുന്നവര്‍ പിന്‍തുടരേണ്ട നടപടിക്രമങ്ങള്‍ ഇങ്ങനെ;

1.ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കിയ സ്‌പെഷ്യല്‍ ആപ് ആയ ഇഅതമര്‍നാ ഡൗണ്‍ ലോഡ് ചെയ്യുകയും ഉംറയും മദീന സിയാറയും നടത്തേണ്ട സമയം തെരെഞ്ഞെടുക്കുകയും ചെയ്യുക.ആപ് സെപ്തംബര്‍ 27 ഞായറാഴ്ചമുതല്‍ ലഭ്യമാകും.

2.തവല്‍ക്കനാ എന്ന എന്ന ആരോഗ്യ മന്ത്രാലയത്തിന്റെ ആപില്‍ രജിസ്റ്റര്‍ ചെയ്യുകയും കൊറോണ മുക്തരാണെന്ന് സാക്ഷ്യപ്പെടുത്തുകയും ആപ് വഴി തീര്‍ത്ഥാടനത്തിനുള്ള പെര്‍മിറ്റ് നേടുകയും ചെയ്യുക.

3.പെര്‍മിറ്റ് നേടിയ ശേഷം മക്കയിലെ നിശ്ചിത കേന്ദ്രങ്ങളില്‍ എത്തുകയും പെര്‍മിറ്റില്‍ അനുവദിച്ച സമയക്രമം പാലിക്കുകയും പെര്‍മിറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുക.

4.മാസ്‌ക് ധരിക്കലടക്കമുള്ള കൊറോണ മുന്‍കരുതല്‍ നിര്‍ദേശങ്ങല്‍ പാലിച്ചുകൊണ്ട് നിശ്ചിത കേന്ദ്രങ്ങളില്‍ നിന്ന് ബസുകള്‍ കയറി ഹറമിലേക്ക് പോകുകയും ഉംറക്ക് ശേഷം നിശ്ചിത കേന്ദ്രങ്ങളില്‍ തന്നെ തിരിച്ചെത്തുകയും വേണം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.