India

കോവിഡ് പശ്ചാത്തലത്തിൽ പുതുക്കിയ യുജിസി മാർഗനിർദേശങ്ങൾ പുറത്തുവിട്ട് കേന്ദ്രം

 

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ, പരീക്ഷാനടത്തിപ്പ്, അക്കാദമിക കലണ്ടർ എന്നിവ സംബന്ധിച്ച് രാജ്യത്തെ സർവ്വകലാശാലകൾക്കുള്ള പുതുക്കിയ UGC മാർഗനിർദേശങ്ങൾ പുറത്തിറക്കി. കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി ശ്രീ രമേശ് പൊഖ്റിയാൽ നിഷാന്ക് വിർച്ച്വൽ ആയാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.

പുതുക്കിയ മാർഗനിർദേശങ്ങൾ പ്രകാരം രാജ്യത്തെ സർവകലാശാലകളും വിദ്യാഭ്യാസസ്ഥാപനങ്ങളും നടത്തുന്ന അവസാന വർഷ പരീക്ഷകൾ, ഓഫ്‌ലൈൻ ആയോ ഓൺലൈൻ ആയോ, ഇവ രണ്ടും ചേർന്ന രീതിയിലോ സെപ്റ്റംബർ അവസാനത്തോടെ നടത്തേണ്ടതാണ്. ആവസാന സെമെസ്റ്ററുകളിലോ അവസാനവർഷത്തിലൊ പഠിക്കുന്ന, ഇനിയും ജയിക്കാൻ പേപ്പറുകൾ ഉള്ള വിദ്യാർഥികളുടെ മൂല്യനിർണയം കർശനമായും നടപ്പാക്കണമെന്നും നിർദേശമുണ്ട്. ഇത് ഓൺലൈൻ ആയോ ഓഫ്‌ലൈൻ ആയോ നടത്താം.

അതേസമയം ഏതെങ്കിലും കാരണവശാൽ സർവ്വകലാശാലകൾ നടത്തുന്ന പരീക്ഷകളിൽ പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് ആ കോഴ്സിനോ പേപ്പറിനോ വേണ്ടിയുള്ള പ്രത്യേക പരീക്ഷകളിൽ പങ്കെടുക്കാൻ അവസരം നല്കേണ്ടതാണെന്നും പുതുക്കിയ മാർഗനിർദേശത്തിൽ പറയുന്നു.

കോവിഡിന്റെ പശ്ചാത്തലത്തിൽ പരീക്ഷാനടത്തിപ്പ്, അക്കാദമിക കലണ്ടർ എന്നിവ സംബന്ധിച്ച പ്രശ്നങ്ങളെപ്പറ്റി നിർദേശങ്ങൾ സമർപ്പിക്കാനായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ ഒരു വിദഗ്‌ധ സമിതിക്ക് രൂപം നൽകിയിരുന്നു. കമ്മീഷൻ ഇന്നലെ ചേർന്ന അടിയന്തിര യോഗത്തിൽ സമിതിയുടെ റിപ്പോർട്ട് അംഗീകരിക്കുകയും രാജ്യത്തെ സർവ്വകലാശാലകൾക്കുള്ള പുതുക്കിയ UGC മാർഗനിർദേശങ്ങൾക്ക് അംഗീകാരം നൽകുകയുമായിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.