Web Desk
യുഎഇയില്‍ ജൂലൈ ഒന്ന് മുതല്‍ മസ്ജിദുകളും, മറ്റു ആരാധനാലയങ്ങളും തുറക്കുമെന്ന് ദേശീയ ദുരന്ത നിവാരണ മാനേജ്മെന്‍റ് അതോറിറ്റി വക്താവ് ഡോ. സൈഫ് അല്‍ ദാഹിരി അറിയിച്ചു. കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് 30 ശതമാനം പേരെ ഉള്‍ക്കൊണ്ടായിരിക്കും മസ്ജിദുകള്‍ നമസ്‌കാരത്തിന് തുറന്നു കൊടുക്കുകയെന്നും അദ്ദേഹം മാധ്യമ സമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാല്‍, മറ്റൊരറിയിപ്പുണ്ടാകുന്നതു വരെ ജുമുഅ നമസ്‌കാരം പള്ളികളില്‍ ഉടന്‍ ഉണ്ടാവില്ല. ഇമാമുമാര്‍ക്കും, മസ്ജിദ് ജീവനക്കാര്‍ക്കും യു.എ.ഇ ആരോഗ്യ വിഭാഗം കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ഉറപ്പാക്കും.അതേസമയം, മുഴുവന്‍ പള്ളികളും സാധാരണ നമസ്‌കാരത്തിന് തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ക്കുകള്‍, ഷോപ്പിംഗ് മാളുകള്‍, വ്യവസായ-വാണിജ്യ-തൊഴില്‍ മേഖലകള്‍ എന്നിവിടങ്ങളിലെ നമസ്‌കാര ഹാളുകള്‍ അടഞ്ഞു തന്നെ കിടക്കും.
നിര്‍ദ്ദേശങ്ങള്‍:
1.പള്ളിയില്‍ പ്രവേശിക്കുന്ന ഓരോരുത്തരും 3 മീറ്റര്‍ വിട്ടു നില്‍ക്കണം.
2 മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.
3.ഹസ്തദാനം ഒഴിവാക്കണം.
4.വുളുഅ് വീട്ടില്‍ നിന്ന് ചെയ്യണം.
5.വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ സ്വന്തം കോപ്പികള്‍ കൊണ്ടുവരണം.
6.അല്‍ ഹോസ്ന്‍ ട്രേസിങ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ആക്ടിവേറ്റ് ചെയ്യണം.
7.12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും, വൃദ്ധര്‍ക്കും പ്രവേശനമില്ല.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.