Breaking News

തുര്‍ക്കി പ്രസിഡന്റിന്റെ സന്ദര്‍ശനം ; യുഎഇയുമായി 13 കരാറുകളുമായി ഒപ്പിട്ടു

യുഎഇയില്‍ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ 13 കരാറുകളില്‍ ഒപ്പുവെച്ചു

ബുദാബി : ഒരു പതിറ്റാണ്ടിനു ശേഷം യുഎഇയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് എര്‍ദോഗാന്‍ പതിമൂന്നോളം കരാറുകളില്‍ ഒപ്പു വെച്ചു.

അബുദാബി ഖസര്‍ അല്‍ വതന്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ അബുദാബി കിരീടവകാശിയും യുഎഇ സായുധ സേനയും ഡെപ്യുട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നെഹിയാന്റെ സാന്നിദ്ധ്യത്തിലാണ് കരാറുകളില്‍ ഒപ്പിട്ടത്.

ആധുനിക സാങ്കേതിക വിദ്യ, കൃഷി, ഗതാഗതം, വ്യവസായം, പ്രതിരോധം, കാലാവസ്ഥ, സംസ്‌കാരം, ദുരന്ത നിവാരണം,മീഡിയ, യുവജന വികസനം മീഡിയ തുടങ്ങിയ മേഖലകളിലെ സഹകരണത്തിനാണ് തുര്‍ക്കിയുമായി ഒപ്പുവെച്ചത്.

യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തും തുര്‍ക്കി പ്രസിഡന്റിനെ സ്വീകരിച്ചു.

യുഎഇയില്‍ നിന്നുള്ള സംരംഭകര്‍ക്ക് തുര്‍ക്കിയില്‍ നിക്ഷേപം നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.

തുര്‍ക്കിയുമായി വ്യാപാര ബന്ധം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മേഖലയിലെ പ്രധാന വ്യാപാര പങ്കാളിയായി തുര്‍ക്കിയെ മാറ്റുമെന്നും യുഎഇ വിദേശ കാര്യ വകുപ്പിന്റെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സന്ദര്‍ശനത്തിന്റെ രണ്ടാം ദിനം ദുബായ് വേള്‍ഡ് എക്‌സ്‌പോ വേദിയിലെത്തിയ എര്‍ദോഗാനെ ദുബായ് ഭരണാധികാരി സ്വീകരിച്ചു.

കോവിഡ് മഹാമാരിയുടെ കാലത്ത് എക്‌സ്‌പോ വിജയകരമായി നടത്താനായതിനെ അദ്ദേഹം അഭിനന്ദിച്ചു.

ഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിളളലുകള്‍ വീണിരുന്നു. എന്നാല്‍, വിവാദ വിഷയങ്ങള്‍ മാറ്റിവെച്ച് ലോകം പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ ഇരു രാജ്യങ്ങളും യോജിപ്പിന്റെ മേഖലകളില്‍ കൈകോര്‍ക്കുകയാണെന്ന് നയതന്ത്ര വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.