യുഎഇയുടെ വ്യോമമേഖലയില്‍ അനധികൃതമായി പ്രവേശിച്ച മൂന്നു ഡ്രോണുകളെ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു,
അബുദാബി: ഇസ്രയേല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനിടെ മിസൈല്‍ ആക്രമണത്തിന് ശ്രമിച്ചത് പരാജയപ്പെടുത്തിയതിന് പിന്നാലെ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്കുള്ള ശ്രമം യുഎഇ പ്രതിരോധ സേന തകര്‍ത്തതായി റിപ്പോര്‍ട്ട്.
ഇറാന്റെ പിന്തുണയുള്ള യെമനിലെ വിമത സംഘടനയായ ഹൂതികളാണ് മിസൈല്‍ ആക്രമണത്തിന് പിന്നിലെങ്കില്‍ ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഷാഡോവി ഗ്രൂപ്പ് ഏറ്റെടുത്തു. ഇവര്‍ ഇറാഖില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്.
എന്നാല്‍, ചെറിയ ഒരു ഗ്രൂപ്പായ ഇവര്‍ക്ക് ഡ്രോണ്‍ അയച്ച് ആക്രമണം നടത്താനുള്ള ശേഷിയില്ലെന്ന് പ്രതിരോധ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
ജനുവരി ആദ്യ വാരം സൗദിക്കെതിരെ സമാനമായ ആക്രമണം നടന്നപ്പോള്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഈ സംഘടന ഇത് രണ്ടാം തവണയാണ് ഇത്തരമൊരു ആക്രമണത്തിന് മുതിരുന്നത്.
ഇവരുടെ ഓപറേഷനുകളെ കുറിച്ച് അറിവില്ലെന്നാണ് ഇറാഖിലെ ഇന്റലിജെന്‍സ് ഏജന്‍സികള്‍ പറയുന്നു.
അതേസമയം, ഏത് അളവിലുള്ള ആക്രമണങ്ങളേയും നേരിടാന്‍ തങ്ങള്‍ക്ക് കെല്പുണ്ടെന്ന് യുഎഇ പ്രതിരോധ സേന പറഞ്ഞു.
ജനുവരി 17 ന് അബുദാബിയിലെ അഡ്‌നോക് സംഭരണ ശാലയിലും വിമാനത്താവളത്തിലും നടന്ന ആക്രമണങ്ങളില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച അബുദാബി ലക്ഷ്യമിട്ട് എത്തിയ മിസൈലുകളെ ആകാശ മധ്യേ തടഞ്ഞ് യുഎഇ തങ്ങളുടെ പ്രതിരോധ ശക്തി വെളിപ്പെടുത്തിയിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.