UAE

യുഎഇയില്‍ സംരംഭം തുടങ്ങാന്‍ സ്വദേശി സ്‌പോണ്‍സര്‍ നിര്‍ബന്ധമില്ല; ഡിസംബര്‍ ഒന്നുമുതല്‍ പ്രവാസി നിക്ഷേപകര്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശം

 

സംരംഭം തുടങ്ങാന്‍ സ്വദേശികളെ സ്‌പോണ്‍സര്‍മാരാക്കണമെന്ന നിബന്ധന യു.എ.ഇ ഒഴിവാക്കി. ഡിസംബര്‍ ഒന്നുമുതല്‍ പ്രവാസി നിക്ഷേപകര്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശം അനുവദിക്കും. പ്രവാസികളുടെ സമ്പൂര്‍ണ ഉടമസ്ഥതയില്‍ വാണിജ്യസ്ഥാപനങ്ങള്‍ തുടങ്ങാം. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് വിദേശ മൂലധന നിക്ഷേപ നിയമത്തില്‍ ഭേദഗതി വരുത്തി ഉത്തരവിറക്കിയത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് നിയമഭേദഗതികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കൂടുതല്‍ വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണു മാറ്റം. നിക്ഷേപങ്ങളും പുതിയ പദ്ധതികളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രാദേശികമായും ആഗോളതലത്തിലും യു.എ.ഇ.യുടെ സ്ഥാനം മെച്ചപ്പെടുത്തുകയും ലക്ഷ്യമിട്ടാണു ഭേദഗതി. നേരത്തേ പ്രത്യേക സാമ്പത്തിക മേഖലയ്ക്കു പുറത്ത് ലിമിറ്റഡ് കമ്പനികള്‍ തുടങ്ങുന്നതിന് 51 ശതമാനം ഓഹരി പങ്കാളിത്തം സ്വദേശിക്കായിരിക്കണമെന്നായിരുന്നു നിബന്ധന. ഇതൊഴിവാക്കി പൂര്‍ണമായും പ്രവാസികളുടെ ഓഹരിപങ്കാളിത്തത്തില്‍ സ്ഥാപനങ്ങള്‍ തുടങ്ങാം. കമ്പനികളുടെ 70 ശതമാനം ഷെയറും ഓഹരി വിപണികളിലൂടെ പൊതുജനങ്ങള്‍ക്ക് വില്‍ക്കാവുന്നതാണ്. നേരത്തേ 30 ശതമാനം ഷെയറുകള്‍ മാത്രമായിരുന്നു അനുവദിച്ചിരുന്നത്. അതേസമയം ഫെഡറല്‍, പ്രാദേശിക സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കും അവയുടെ അനുബന്ധ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമല്ല.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.