രോഗ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതം, കര്‍ശന നിയന്ത്രണങ്ങള്‍ എന്നിട്ടും
പത്തുമാസത്തിനിടയിലെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദുബായ് : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയതായി 3,067 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ഡിസംബര്‍ 12 ന് കേവലം 56 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഒക്ടോബര്‍ 25 നു ശേഷം ഡിസംബര്‍ 14 വരെ നൂറില്‍ താഴെ മാത്രമാണ് പ്രതിദിന കോവിഡ് കേസുകള്‍ യുഎഇയിലുണ്ടായിരുന്നത്. പിന്നീട് കൂടി വന്ന കേസുകള്‍ ഇപ്പോള്‍ മുവ്വായിരം കടന്നിരിക്കുകയാണ്.
രോഗബാധയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന മൂന്നു പേര്‍ മരിച്ചതോടെ യുഎഇയിലെ ആകെ മരണ സംഖ്യ 2191 ആയി. കോവിഡ് സ്ഥിരീകരിച്ച 8,02181 പേരില്‍ 7,59,213 പേര്‍ രോഗമുക്തരായി.
3,85,950 കോവിഡ് ടെസ്റ്റുകളാണ് കഴിഞ്ഞ ദിവസം രാജ്യത്തുടനീളം നടന്നത്. ആക്ടീവ് രോഗികളായ 42,789 പേരാണ് നിലവിലുള്ളത്.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച ജനുവരിക്ക് ശേഷം ദിനം പ്രതി 2500 പുതിയ കേസുകളാണ് യുഎഇയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.