യുഎഇയും ഒമാനും ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ. ഏറ്റവും വലിയ രാജ്യാന്തര ഡേറ്റാബേസ് ആയ ‘നംബിയോ’ റിപ്പോർട്ടിൽ യുഎഇക്ക് 3-ാം സ്ഥാനവും ഒമാന് 5–ാംസ്ഥാനവുമാണുള്ളത്. കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുള്ള കുറവ്, സുരക്ഷിതത്വവും സ്വാതന്ത്ര്യവും സമത്വവും ഉറപ്പുവരുത്തുന്നതടക്കമുള്ള സാഹചര്യങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണ് തിരഞ്ഞെടുക്കുക.
ഖത്തറും തായ് വാനും ജോർജിയയും യഥാക്രമം ഒന്നും രണ്ടും നാലും സ്ഥാനങ്ങളിൽ. സുരക്ഷിതത്വത്തിൽ യുഎഇ 84.55 പോയിന്റ് നേടി. കുറ്റകൃത്യ നിരക്കിൽ 15.45. 20 പോയിന്റിൽ താഴെയുള്ള രാജ്യങ്ങളെയാണ് കുറ്റകൃത്യങ്ങൾ ഏറ്റവും കുറഞ്ഞ പട്ടികയിൽപ്പെടുത്തുക. 80നു മുകളിൽ എത്തിയാൽ ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യം. സുരക്ഷിതത്വത്തിൽ 69–ാം സ്ഥാനത്താണ് ഇന്ത്യ. വെനസ്വേല, പാപുവ ന്യൂഗിനി, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, ഹോണ്ടുറാസ് എന്നിവയാണ് ഏറ്റവും പിൻനിരയിലുള്ള രാജ്യങ്ങൾ. 133 രാജ്യങ്ങളെയാണ് നംബിയോ പരിഗണിച്ചത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.