Gulf

യുഎഇ ക്രിമിനല്‍ ചട്ടങ്ങളില്‍ ഭേദഗതി ജനുവരി രണ്ട് മുതല്‍ ചെക്കുകേസുകള്‍ ക്രിമനല്‍കുറ്റ പരിധിയില്‍ നിന്ന് ഒഴിവാകും

ബാങ്ക് അക്കൗണ്ടുകളില്‍ മതിയായ പണം ഇല്ലാത്തതിനാല്‍ ചെക്കുകള്‍ മടങ്ങുന്നത് ക്രിമിനല്‍ കുറ്റമാവില്ല.

ദുബായ്‌ : ക്രിമിനല്‍ നിയമങ്ങള്‍ കലോചിതമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി നാല്‍പതോളം നിയമങ്ങളില്‍ പുതിയ ഭേദഗതികള്‍ ജനുവരി രണ്ട് മുതല്‍ യുഎഇയില്‍ പ്രാബല്യത്തില്‍ വരും

യുഎഇയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കാതലായ നിയമഭേദഗതികളാണ് നടപ്പിലാകുന്നതെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നര്‍കോടിക്‌സ്, സൈബര്‍, കോപിറൈറ്റ്,വ്യാപാരം, സാമൂഹിക വിഷയങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന നാല്‍പതോളം പ്രധാന നിമയങ്ങള്‍ക്കാണ് ഭേദഗതി നടപ്പിലാക്കുന്നത്.

സാമ്പത്തിക കുറ്റകൃത്യങ്ങളിലും സമാനമായ ഭേദഗതികളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. മതിയായ ബാലന്‍സ് ഇല്ലാത്തതിനാല്‍ ചെക്കുകള്‍ മടങ്ങുന്നത് ഇനിമുതല്‍ ക്രിമിനല്‍ കുറ്റമാകുന്നില്ല. ചെക്കു നല്‍കിയതിനു ശേഷം അക്കൗണ്ടുകളില്‍ നിന്ന് പണം ബോധപൂര്‍വ്വം പിന്‍വലിച്ചു എന്ന് തെളിഞ്ഞാല്‍ ക്രിമിനല്‍കുറ്റത്തിന്റെ പരിധിയില്‍ വരും. ചെക്കിലെ തുക അക്കൗണ്ടില്‍ ഇല്ലെങ്കില്‍ ഉള്ള തുക ചെക്ക് നിക്ഷേപിക്കുന്നയാള്‍ക്ക് നല്‍കുന്ന വ്യവസ്ഥയും പുതിയ നിയമഭേദഗതിയിലുണ്ട്. ഇതു കഴിഞ്ഞ് അവശേഷിക്കുന്ന തുക എത്രയെന്ന് രേഖപ്പെടുത്തി ബാങ്ക് തിരികെ നല്‍കും. ഈ തുക നല്‍കാന്‍ സാവകാശം നല്‍കുകയും തുടര്‍ന്നും ലഭ്യമായില്ലെങ്കില്‍ മറ്റ് നിയമ നടപടികളിലേക്ക് നീങ്ങുകയും ചെയ്യും.

ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുക, ആസ്തി ജപ്തി ചെയ്യുക എന്നീ നടപടികളും ഉണ്ടാകും. ഇതിനു ശേഷമാകും ജയില്‍ ശിക്ഷ പോലുള്ളവ നടപ്പിലാക്കുക.

ചെക്ക് നല്‍കി മതിയായ തുക ഇല്ലാതെ വരുമ്പോള്‍ തന്നെ കേസ് എന്ന നിലയില്‍ നിന്നും വലിയ മാറ്റാമാണ് ഇതുമൂലം ഉണ്ടാകുക, സാമ്പത്തിക പ്രയാസങ്ങള്‍ മൂലം ചെക്ക് ബൗണ്‍സാകുന്നവര്‍ക്ക് ഈ നിയമഭേദഗതി വലിയ ആശ്വാസമേകുന്നതാണ്.

നിലവില്‍ ചെക്കു കേസുകളില്‍ ദുബായിലെ കോടതികള്‍ ഡീക്രിമിനൈലേസഷന്‍ ബാധകമാക്കി തുടങ്ങിയിട്ടുണ്ട്. ചെക്കുകേസുകള്‍ കോടതിക്കു പുറത്ത് തീര്‍പ്പുകല്‍പ്പിക്കുന്ന സംഭവങ്ങളും നിരവധിയാണ്. ബാങ്കിംഗ് രംഗത്ത് കൂടുതല്‍ സുതാര്യതയും സുഗമമായ പ്രവര്‍ത്തനവും കൊണ്ടുവരാന്‍ ഇതുമൂലം കഴിയും എന്നാണ് നിയമ വിദഗ്ദ്ധര്‍ കരുതുന്നത്

വിവാഹേതര ബന്ധം, ലിവിംഗ് ടുഗദര്‍ എന്നീ വിഷയങ്ങളും ക്രിമിനല്‍ കുറ്റമല്ലാതായി മാറുന്നുവെന്ന പ്രത്യേകതയും ഉണ്ട്. ഇങ്ങിനെയുള്ള ബന്ധങ്ങളില്‍ ഉണ്ടാകുന്ന കുട്ടികള്‍ തങ്ങളുടേതെന്ന് മാതാപിതാക്കള്‍ സംയുക്തമായി സത്യവാങ് നല്‍കിയാല്‍ കുട്ടിയ്ക്ക് നിയമ സാധുത നല്‍കുകയും ചെയ്യും. വിവിധ രാജ്യക്കാരായ പ്രവാസികള്‍ക്ക് ഈ നിയമം ആശ്വാസമേകുന്നുണ്ട്. കുട്ടികളെ ഇത്തരത്തില്‍ നിയമവിധേയമാക്കത്തവര്‍ക്ക് രണ്ടു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുകയും ചെയ്യും.

സ്വത്ത് വില്‍പത്രം, വിവാഹം എന്നിവയുടെ സാധുത നല്‍കുന്ന മതനിരപേക്ഷമായ കുടുംബ നിയമവും അടുത്തിടെ അബുദാബിയില്‍ നടപ്പിലാക്കിയിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.