Gulf

യുഎഇയുടെ വണ്‍ ബില്യണ്‍ മീല്‍സിന് പരക്കെ സ്വാഗതം

യുഎഇയുടെ നേതൃത്വത്തില്‍ ആരംഭിച്ച വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതിക്ക് വന്‍ സ്വീകരണം

ദുബായ് : ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ലോകത്തിന് തന്നെ മാതൃകയായാകുന്ന യുഎഇയുടെ പദ്ധതിക്ക് വന്‍ സ്വീകരണം. വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതി എന്ന ഭക്ഷ്യ വിതരണ പ്രവര്‍ത്തനത്തിന് നാനാരാജ്യങ്ങളില്‍ നിന്നും വന്‍ പങ്കാളിത്തം.

യുഎഇയിലുള്ളവരില്‍ നിന്ന് ഒരു ദിര്‍ഹം മാത്രമാണ് സംഭാവന പിരിക്കുന്നത്. ലോകമെമ്പാടുമുള്ള അശരണരായവര്‍ക്ക് 100 കോടി ഭക്ഷണ പൊതികള്‍ എന്ന വന്‍ പദ്ധതിയാണ് നടപ്പിലാക്കുന്നത്.

ഇതിന്റെ ഭാഗമായി അഞ്ചു രാജ്യങ്ങളില്‍ ഭക്ഷണ പൊതി വിതരണം ആരംഭിച്ചു. ലെബനന്‍, ജോര്‍ദ്ദാന്‍, തജികിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഇന്ത്യ എന്നിവടങ്ങളിലാണ് ഭക്ഷണപ്പൊതി വിതരണം ആരംഭിച്ചത്.

അരി, ഗോതമ്പ്, എണ്ണ, പഞ്ചസാര, ഈന്തപ്പഴം എന്നിവയാണ് ഭക്ഷണപ്പൊതിയില്‍ ഉള്ളത്.

ഫുഡ് ബാങ്ക്, മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തും ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ്, മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തും ഗ്ലോബല്‍ ഇന്‍ഷിയേറ്റിവ് എന്നി പ്രസ്ഥാനങ്ങളുടെ സംയുക്ത സഹകരണത്തോടെയാണ് മീല്‍സ് പദ്ധതി നടപ്പിലാക്കുന്നത്.

അമ്പത് രാജ്യങ്ങളിലാണ് അര്‍ഹരായവര്‍ക്ക് ഭക്ഷണ പൊതി നല്‍കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പദ്ധതിയാണ് 100 കോടി ഭക്ഷണ പൊതികള്‍ നല്‍കു എന്നത്.

റമദാന്‍ മാസ കാലയളവില്‍ എണ്‍പതു കോടി പേര്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യും. പോഷാകാഹാരക്കുറവുള്ള മേഖലകളിലേക്കാണ് ആദ്യം ഭക്ഷണപ്പൊതി എത്തിക്കും .

ഇതിനൊപ്പം ഐക്യരാഷ്ട്രസഭ ലോകഭക്ഷ്യ വിതരണ പദ്ധതിയുമായി സഹകരിച്ചാണ് യുഎഇയുടെ ഭക്ഷണപ്പൊതി വിതരണം.

അടുത്ത എട്ടു വര്‍ഷം കൊണ്ട് ലോകത്തെ പട്ടിണി മാറ്റുക എന്ന ലക്ഷ്യവുമായാണ് യുഎഇയുടെ വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതി.

പ്രതിദിനം ഒരു ദിര്‍ഹം വീതം മുപ്പതു ദിവസത്തേക്ക് മുപ്പതു ദിര്‍ഹം സംഭാവന ചെയ്യുന്ന പാക്കേജ് എത്തിസലാത്ത്, ഡു മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാം. ഇതില്‍ കൂടുതല്‍ തുക സംഭാവന ചെയ്യുന്നതിനും സൗകര്യം ഉണ്ട്. കുടുതല്‍ വിവരങ്ങള്‍ക്ക് എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. 8009999 എന്ന ടോള്‍ ഫ്രീ നമ്പരിലും ബന്ധപ്പെടാവുന്നതാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.