Gulf

ഇന്നു മുതൽ കേരളത്തിൽ നിന്ന് യുഎഇയിലേക്കു മടങ്ങാം; പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

 

ഇന്നു മുതൽ കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള പ്രവാസി മടക്കം ആരംഭിക്കും. കോവിഡ് മൂലം ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം കേരളത്തിൽ നിന്ന് യുഎഇയിലേക്ക് മടങ്ങാൻ കാത്തിരുന്ന പതിനായിരങ്ങളാണു യാത്ര തിരിക്കുക. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തു നിന്നും ദുബായിലേക്കും കോഴിക്കോട് നിന്ന് ഷാർജയിലേക്കുമാണ് ഇന്നത്തെ വിമാനങ്ങൾ.

വന്ദേഭാരത് മിഷൻ പ്രകാരം നടത്തുന്ന ഈ സർവീസുകളിൽ ആദ്യ ദിനം തന്നെ ടിക്കറ്റുകൾ മുഴുവൻ വിറ്റുപോയിരുന്നു. ഇതു മൂലം ടിക്കറ്റിനു വൻ നിരക്കാണ് ഈടാക്കിയതും. അതേസമയം യുഎഇ എയർലൈനുകൾ പ്രഖ്യാപിച്ച സർവീസുകളിൽ ഏകദേശം പകുതി നിരക്കിൽ ടിക്കറ്റ് ലഭ്യമായിട്ടുണ്ട്. 26 വരെയാണ് മടക്കയാത്രയുടെ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ വിമാനക്കമ്പനികൾക്കു പുറമെ യുഎഇ വിമാനക്കമ്പനികൾക്കും യാത്രക്കാരെ കൊണ്ടുവരാൻ അനുമതിയുണ്ട്. മുൻപ് എയർ ഇന്ത്യ എക്സ്പ്രസിന് മാത്രമാണ് അനുമതി.

യുഎഇ വിദേശകാര്യ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്ത് അനുമതി നേടിയവർക്കു മാത്രമേ വരാനാകൂ. യാത്രയ്ക്കു 96 മണിക്കൂർ മുൻപ് പിസിആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. തിരിച്ചുവരുമ്പോൾ യാത്രാ, ആരോഗ്യവിവരങ്ങൾ പൂരിപ്പിച്ചു നൽകണം. ദുബായിലേക്കു വരുന്നവർ ദുബായ് സ്മാർട്ട് ആപ്പും ഇതര എമിറേറ്റിലേക്ക് പോകുന്നത് അൽഹൊസൻ ആപ്പും ഡൗൺലോഡ് ചെയ്യണം. സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്‍റീനിൽ കഴിയാമെന്ന സമ്മതപത്രവും നൽകണം.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.