Gulf

യുഎഇ : പെട്രോള്‍ വില വര്‍ദ്ധന, പൊതുഗതാഗതവും ഇ സ്‌കൂട്ടറിനോടും പ്രിയം

രാജ്യാന്തര വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് വില നിര്‍ണയിക്കുന്നതിനാല്‍ യുഎഇയില്‍ പെട്രോള്‍ വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്

ദുബായ് : പെട്രോളിന്റെ വിലയിലുണ്ടായ വലിയ വര്‍ദ്ധനവ് പൊതുഗതാഗത്തേയും ഇ സ്‌കൂട്ടറിനേയും ആശ്രയിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.

രാജ്യാന്തര വിപണിയിലെ വിലയുടെ അനുപാതത്തില്‍ മാസം തോറും ഇന്ധന വില പുനര്‍നിര്‍ണയിക്കുന്ന സംവിധാനമാണ് യുഎഇയിലുള്ളത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തെ പെട്രോള്‍ -ഡീസല്‍ വിലയിലും ഉയര്‍ച്ച അനുഭവപ്പെട്ടത്.

കാറുകള്‍ ഉപേക്ഷിച്ച് പൊതുഗതാഗത സംവിധാനത്തിലേക്ക് ആളുകള്‍ മാറുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇ സ്‌കൂട്ടര്‍ വിപണിയിലും ഇതിന്റെ പ്രതിഫലനം കാണുന്നുണ്ട്.

താമസ സ്ഥലത്തു നിന്ന് തൊഴിലിടങ്ങളിലേക്ക് പോകാന്‍ ചെറിയ ദൂരമാണുള്ളതെങ്കില്‍ ഇ സ്‌കൂട്ടര്‍ ഉപയോഗിക്കാന്‍ പലരും താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഹൈവേകളോ പ്രധാന നിരത്തുകളോ ഉപയോഗിക്കാതെ ഓഫീസിലും മറ്റും പോകുന്നവര്‍ക്കാണ് ഇ സ്‌കൂട്ടറിന്റെ പ്രയോജനം.

ഇതു കൂടാതെ താമസ സ്ഥലത്തും നിന്നും മെട്രോ, ബസ് സ്റ്റോപുകള്‍ എന്നിവിടം വരെ എത്താനും ഇ സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്.

വീട്ടില്‍ നിന്നും തൊട്ടടുത്ത മെട്രോ സ്റ്റേഷന്‍ വരെ അര മണിക്കൂറോളം നടക്കാന്‍ ദൂരം ഉള്ളവര്‍ ഇ സ്‌കൂട്ടറുകളെ ആശ്രയിക്കുകയാണ്. പണവും സമയവും ലാഭിക്കാന്‍ ഇതുപകരിക്കുന്നതായാണ് പലരും പറയുന്നത്.

കാര്‍ ലിഫ്റ്റ്, പൂളിംഗ് സംവിധാനം എല്ലാം ഉപയോഗിക്കുന്നവരുണ്ടെങ്കിലും ഇന്ധന വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ നിരക്ക് ഈടാക്കുന്നതും കൂട്ടിയത് ഇവര്‍ക്ക് തിരിച്ചടിയായി.

സ്‌കൂട്ടറുകളുടെ വര്‍ദ്ധിച്ച ഉപയോഗം അപകടങ്ങളും ഉണ്ടാക്കുന്നുണ്ട്. സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കാതെയും ട്രാഫിക് നിയമങ്ങള്‍ അനുസരിക്കാതേയും നിരവധി ആളുകള്‍ ഇ സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നതിനാലാണ് അപകടങ്ങളും വര്‍ദ്ധിച്ച് വരുന്നതെന്ന് പോലീസ് പറയുന്നു. ഇ സ്‌കൂട്ടറുകളെ നിയന്ത്രിക്കാന്‍ ലൈസന്‍സ് ഉള്‍പ്പടെയുള്ള പുതിയ നിയമ നിര്‍മാണം കൊണ്ടുവരുമെന്നാണ് സൂചനകള്‍.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.