Breaking News

യുഎഇ : ഇനി മാസ്‌ക് അനിവാര്യമല്ല, സാമൂഹിക അകലം ചിലയിടങ്ങളില്‍ മാത്രം

കോവിഡ് മഹാമാരിയുടെ വ്യാപനത്തില്‍ കുറവ് വരുന്ന മുറയ്ക്ക് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു.

ബുദാബി : തുറസ്സായ പൊതുഇടങ്ങളില്‍ മുഖാവരണം ധരിക്കുന്നത് നിര്‍ബന്ധമല്ലാതാക്കി യുഎഇ. ദേശീയ ദുരന്ത നിവാരണ സമിതിയുടെ വിലയിരുത്തലുകള്‍ക്ക് ശേഷമാണ് പുതിയ ഇളവുകള്‍ യുഎഇ പ്രഖ്യാപിച്ചത്.

അതേസമയം, അടച്ച പൊതുഇടങ്ങളില്‍ മുഖാവരണം നിര്‍ബന്ധമാണെന്നത് തുടരും. സാമൂഹിക അകലം പാലിക്കുന്നത് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പോലുള്ള പൊതുഇടങ്ങളില്‍ നിര്‍ബന്ധമല്ല.

പൂര്‍ണമായും വാക്‌സിന്‍ എടുത്തവര്‍ക്ക് യുഎഇയിലേക്കു വരുമ്പോള്‍ പിസിആര്‍ പരിശോധന ആവശ്യമില്ലെന്നും ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.മാര്‍ച്ച് ഒന്നു മുതല്‍ പുതിയ യാത്രാ മാനദണ്ഡങ്ങള്‍ നടപ്പിലാകും. പൂര്‍ണമായും വാക്‌സിന്‍ എടുക്കാത്തവര്‍ പിസിആര്‍ പരിശോധനാ ഫലം ക്യൂആര്‍ കോഡുള്ള സര്‍ട്ടിഫിക്കേറ്റില്‍ ഹാജരാക്കണം.

വാക്‌സിനേഷന്‍ എടുക്കാത്തവര്‍ യാത്ര പുറപ്പെടും മുമ്പ് 48 മണിക്കൂറിനകമുള്ള പിസിആര്‍ നെഗറ്റീവ് ഫലം ഹാജരാക്കണം.

കോവിഡ് ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ക്വാറന്റൈനില്‍ പോകേണ്ടതില്ല. എന്നാല്‍, ഇവര്‍ അഞ്ചു ദിവസത്തെ ഇടവേളയില്‍ രണ്ട് വട്ടം പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം.

അതേസമയം, പിസിആര്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവര്‍ മുമ്പത്തെ പോലെ ഐസലോഷന്‍ പോലുള്ള നിയന്ത്രണങ്ങളില്‍ തുടരണം.

അതാത് പ്രദേശത്തെ സാഹചര്യങ്ങള്‍ പരിഗണിച്ച് മാനദണ്ഡങ്ങളില്‍ ഇളവു വരുത്താന്‍ എമിറേറ്റുകള്‍ക്ക് അധികാരമുണ്ടായിരിക്കും.

രോഗ വ്യാപനം വര്‍ദ്ധിക്കുന്ന സാഹചപര്യത്തില്‍ ഈ ഇളവുകള്‍ ഇല്ലാതാക്കി കര്‍ശനമായി പ്രോട്ടോക്കോള്‍ നടപ്പിലാക്കാമെന്നും ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.

രാജ്യത്ത് എല്ലാവിധ കായിക വിനോദ പരിപാടികള്‍ പുനരാരംഭിക്കാനും ദേശീയ ദുരന്ത നിവാരണ സമിതി അനുമതി നല്‍കി. സാമ്പത്തിക, ടൂറിസം മേഖലകളില്‍ ശാരീരിക അകലം നിര്‍ബന്ധമല്ലെങ്കിലും ആരാധനാലയങ്ങളില്‍ സാമൂഹിക അകലം കര്‍ശനമായും പാലിക്കണം മാസ്‌കും ധരിക്കണം.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.