Gulf

20 വര്‍ഷങ്ങള്‍ക്കു ശേഷം സെയ്ദാലിക്ക് വീണ്ടും സൗഭാഗ്യം, ഇക്കുറി അടിച്ചത് ഒരു കോടി

അബുദാബി ബിഗ് ടിക്കറ്റിലെ പ്രതിവാര നറുക്കെടുപ്പിലെ ഒരു കോടി വീണ്ടും മലയാളി എടുത്ത ടിക്കറ്റിന്

ബുദാബി : ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ അഞ്ചു ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ ) മലയാളി എടുത്ത ടിക്കറ്റിന് . മലപ്പുറം വളാഞ്ചേരി സ്വദേശി സെയ്ദാലിക്കാണ് ഈ ഭാഗ്യം.

കിട്ടുന്ന തുക സെയ്ദാലിയും സുഹൃത്തുക്കളായ മറ്റ് ഒമ്പത് പേരും ചേര്‍ന്ന് പങ്കിടും. ഇതില്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് സ്വദേശികളുമുണ്ട്

500 ദിര്‍ഹം ( ഏകദേശം 10,000) രൂപ മുടക്കിയാണ് ഇവര്‍ ബിഗ് ടിക്കറ്റ് എടുത്തത്. 100 മുതല്‍ 25 ദിര്‍ഹം വരെ ഒരോരുത്തരും നല്‍കിയത് വ്യത്യസ്ത തുകകളാണ്. സമ്മാനം ഇതിന് ആനുപാതികമായി വീതിക്കുമെന്ന് സെയ്താലി പറഞ്ഞു.

അബുദാബിയില്‍ ഒരു സ്വദേശിയുടെ വീട്ടില്‍ പാചകക്കാരനാണ് സെയ്താലി. മുപ്പതു വര്‍ഷമായി ഇവിടെ തന്നെയാണ് ജോലി നോക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പും സെയ്താലി എടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. അന്ന് പതിനഞ്ച് പേര്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. ഇതിന്റെ പണം കൊണ്ടാണ് വീടു വെച്ചതെന്നും ഇപ്പോള്‍ കിട്ടുന്ന തുക ഉപയോഗിച്ച് നാട്ടില്‍ മടങ്ങി എത്തുമ്പോള്‍ എന്തെങ്കിലും സംരംഭം തുടങ്ങണമെന്നാണ് ആഗ്രഹമമെന്നും സെയ്ദാലി പറയുന്നു.

ഭാഗ്യം തുണച്ച് പണം ലഭിച്ചെങ്കിലും ഇപ്പൊഴത്തെ തൊഴില്‍ തുടരാന്‍ തന്നെയാണ് സെയ്ദാലിയുടെ പദ്ധതി.

ഴിഞ്ഞ 20 വര്‍ഷമായി താന്‍ എല്ലാ മാസവും നറുക്കെടുപ്പില്‍ ഭാഗ്യം പരീക്ഷിക്കാറുണ്ടെന്നും. പലരും ചേര്‍ന്ന് എടുക്കുന്ന ടിക്കറ്റില്‍ പങ്കാളിയാകുകയാണ് പതിവെന്നും സെയ്ദാലി പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.