Gulf

യുഎഇ യിലെ സി.ബി.എസ്.ഇ സ്കൂളുകൾ സിലബസ് 30 ശതമാനം കുറയ്ക്കും

 

കോവിഡ് പശ്ചാത്തലത്തിൽ അദ്ധ്യായന ദിനങ്ങൾ നഷ്ടമാകുന്നതിനാൽ സി.ബിഎസ്ഇ
സിലബസ് 30 ശതമാനം കുറയ്ക്കാനുള്ള ബോർഡിന്‍റെ തീരുമാനത്തെ യു.എ.ഇ സ്കൂളുകൾ പിന്തുണച്ചു. എച്ച്.ആർ.ഡി മന്ത്രി രമേശ് പൊഖ്‌റിയാൽ ആണ് പ്രധാന സിലബസ് കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ഇതു സംബന്ധിച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്‍റെ (സിബിഎസ്ഇ) ഔദ്യോഗിക അറിയിപ്പും വന്നു. കോവിഡ് -19 പാൻഡെമിക്, ലോക്ക്ഡൗൺ എന്നിവ കാരണം ക്ലാസ് റൂം അധ്യാപന സമയം നഷ്ടപ്പെടുന്നത് കണക്കിലെടുത്ത് സിബിഎസ്ഇ എൻ‌സി‌ആർ‌ടിയുമായി ആലോചിച്ച ശേഷം 9 ക്ലാസുകളുടെ സിലബസ് കുറച്ചതായി മന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരം പ്രിൻസിപ്പൽമാർക്ക് ഔദ്യോഗിക സർക്കുലർ ലഭിച്ചതിനെത്തുടർന്ന് യു.എ.ഇയിലെ സി.ബി.എസ്.ഇ അനുബന്ധ സ്കൂളുകളുടെ മേധാവികളും ഇത് ഔദ്യോഗികമായി അംഗീകരിച്ചു. എടുത്തു മാറ്റിയ സിലബസ് ഇന്‍റേണൽ അസസ്മെന്‍റിനും വർഷാവസാന ബോർഡ് പരീക്ഷയ്ക്കുമുള്ള വിഷയങ്ങളുടെ ഭാഗമാകില്ല എന്നും സ്കൂളുകൾക്ക് ലഭിച്ച സർക്കുലറിൽ പറയുന്നുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.