UAE

പുതിയ ഉപഗ്രഹ പ്രഖ്യാപനവുമായി യു.എ.ഇ

 

അബുദാബി: അബുദാബിയിലെ കിരീടാവകാശിയും സായുധ സേനാ തലവനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സ്മരണക്കായി ഉപഗ്രഹം നിര്‍മിക്കുന്നു. എംബിഇസഡ് സാറ്റ് ഉപഗ്രഹ പദ്ധതി ബുധനാഴ്ച യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം പ്രഖ്യാപിച്ചു. പൂര്‍ണമായും സ്വദേശി ശാസ്ത്രജ്ഞര്‍ നിര്‍മിച്ച ഉപഗ്രഹം 2023ല്‍ വിക്ഷേപിക്കും. അതിസൂക്ഷ്മ ചിത്രങ്ങളും കൂടുതല്‍ വിവരങ്ങളും ഉപഗ്രഹം കൈമാറും.

നിലവിലുള്ള ഉപഗ്രഹങ്ങളെക്കാള്‍ ഇരട്ടി വ്യക്തതയോടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ എംബിഇസഡ്- സാറ്റ് ഉപഗഹത്തിനു കഴിയും. 200 ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും പദ്ധതിയുടെ ഭാഗമാണെന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ എന്‍ജിനീയറിങ് വിഭാഗം സീനിയര്‍ ഡയറക്ടര്‍ അമര്‍ അല്‍ സായഗ് പറഞ്ഞു. എംബിഇസഡ്- സാറ്റിന് ഏതു പ്രതികൂല കാലാവസ്ഥയിലും രാത്രിയും പകലും ചിത്രങ്ങള്‍ പകര്‍ത്താനാകും.

2018ല്‍ വിക്ഷേപിച്ച ഖലീഫാസാറ്റിനു ശേഷം സ്വദേശി എന്‍ജിനീയര്‍മാര്‍ രൂപകല്‍പന ചെയ്യുന്ന ഉപഗ്രഹമാണിത്. യുഎഇയിലെ സര്‍വകലാശാല വിദ്യാര്‍ഥികള്‍ വികസിപ്പിച്ച നാനോ ഉപഗ്രഹം മാസിന്‍സാറ്റ് കഴിഞ്ഞമാസം വിജയകരമായി വിക്ഷേപിച്ചിരുന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.