Gulf

ഒമിക്രോണ്‍ : നൈജീരയ ഉള്‍പ്പെടെ നാലു രാജ്യങ്ങളില്‍ നിന്നുള്ള ഫ്‌ളൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി യുഎഇ

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,352 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു മരണവും.

ദുബായ്‌: കോവിഡ് 19 ന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്നത് തടയാന്‍
നൈജീരിയ, കെനിയ, ടാന്‍സാനിയ, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനസര്‍വ്വീസുകള്‍ക്ക് യുഎഇ നിരോധനം ഏര്‍പ്പെടുത്തി.

മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ യാത്ര ചെയ്തവര്‍ക്ക് പതിനാലു ദിവസങ്ങള്‍ കഴിഞ്ഞു മാത്രമേ യുഎഇയില്‍ പ്രവേശനം അനുവദിക്കുകയുള്ളു.

അതേസമയം, ഈ രാജ്യങ്ങളിലേക്ക് യുഎഇയില്‍ നിന്നുമുള്ള സര്‍വ്വീസുകള്‍ തടസ്സമില്ലാതെ തുടരുമെന്നും തിരികെയുള്ള സേവനത്തിനു മാത്രമാണ് നിരോധനമെന്നും അധികൃതര്‍ അറിയിച്ചു

ഇവര്‍ യാത്രയ്ക്ക് ആറു മണിക്കൂര്‍ മുമ്പ് റാപിഡ് പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. തുടര്‍ന്ന് യുഎഇയില്‍ എത്തുമ്പോഴും പിസിആര്‍ ടെസ്റ്റ് എടുക്കണം. ഇവര്‍ പത്തുദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും ഒമ്പതാം ദിവസം വീണ്ടും പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും അധികൃതര്‍ അറിയിച്ചു. ഘാന. യുഗാണ്ട എന്നിവടങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്കും പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,352 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു മരണവും. ഇതോടെ യുഎഇയിലെ ആകെ കോവിഡ് മരണം 2,155 ആയി. 506 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ആകെ കോവിഡ് രോഗികള്‍ 747,909.

യുഎഇ പൗരത്വമുള്ളവര്‍ക്കും ഗോള്‍ഡന്‍ വീസ ലഭിച്ചിട്ടുള്ളവര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഇക്കാര്യത്തില്‍ ഇളവുണ്ടാകുമെന്നും അറിയിപ്പില്‍ പറയുന്നു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.