Breaking News

യുഎഇയില്‍ ഇന്ന് 1,846 കോവിഡ് കേസുകള്‍ ; അബുദാബിയില്‍ പ്രവേശിക്കാന്‍ ഗ്രീന്‍പാസ്

കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് യുഎഇ, കഴിഞ്ഞ 24 മണിക്കുൂറിനുള്ളില്‍ പുതിയതായി 1,846 കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഒരു മരണവും.

ബുദാബി :  കഴിഞ്ഞ 24 മണിക്കുൂറിനുള്ളില്‍ യുഎഇയില്‍ പുതിയതായി 1,846 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ കഴിഞ്ഞിരുന്ന ഒരാള്‍ മരണമടഞ്ഞതായും ആ രോഗ്യമന്ത്രാലയം അറിയിച്ചു.

അതിനിടെ, കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി അബുദാബി ഭരണകൂടം പുതി യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് വരുന്നവര്‍ അതിര്‍ത്തിയില്‍ തങ്ങളുടെ പിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് കാണിക്കണമെന്നും ഇതിനായി അല്‍ഹോസന്‍ ആപില്‍ ഗ്രീന്‍ പാസ് നിലനിര്‍ത്തണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

രണ്ട് ഡോസ് വാകിസിനുകളും ബൂസ്റ്ററും ഒപ്പം പതിനാലു ദിവസത്തെ പിസിആര്‍ വാലിഡിറ്റിയും ചേ രുമ്പോഴാണ് ഗ്രീന്‍ പാസ് ലഭിക്കുക. വാക്‌സിന്‍ എടുക്കാത്തവര്‍ 96 മണിക്കൂര്‍ വാലിഡിറ്റിയുള്ള പിസി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് കാണിക്കണം.

ഡിസംബര്‍ 30 വ്യാഴാഴ്ച മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ നിലിവില്‍ വരും. കോവിഡ് രോഗികളുടെ എണ്ണം അടുത്തിടെ വീണ്ടും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ അബുദാബി ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയത്.

കോവിഡ് രോഗബാധ തിരിച്ചറിയുന്ന ഇഡിഇ സ്‌കാനറുകള്‍ വഴിയുള്ള പരിശോധന അതിര്‍ത്തി പോസ്റ്റുകളില്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നിയന്ത്രണങ്ങള്‍.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.